വടകര: ചെരണ്ടത്തൂരില്‍ ബോംബ് നിര്‍മാണത്തിനിടെ വീടിനുമുകളിലുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റി. ഇടത് കൈപ്പത്തിയുടെ മൂന്ന് വിരലുകളും നഷ്ടപ്പെട്ടു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് കൈകൾ നഷ്ടമായത്.
സംസ്ഥാനത്ത് ഇന്ന് 5427 പേര്‍ക്ക് കോവിഡ്; 14,334 പേര് രോഗമുക്തി നേടി
മൂന്ന് പടക്കങ്ങളില്‍ നിന്ന് വെടി മരുന്ന് ശേഖരിച്ച് ചാക്ക് നൂല് കൊണ്ട് വരിഞ്ഞ് മുറുക്കുന്നതിനിടയിലാവാം ഉഗ്ര സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നിന്ന് തന്നെ ചാക്ക് നൂല്, കരിങ്കല്ല് തുടങ്ങിയ ബോംബ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തിട്ടുണ്ട്.
രക്തം ഒട്ടിപ്പിടിച്ച നിലയില്‍ തടി മരക്കഷണവും പോലീസ് കണ്ടെടുത്തു. സ്ഫോടനത്തില്‍ മരം ചിന്നി ചിതറിയ അവസ്ഥയിലാണ്. സ്ഫോടനത്തിനിടെ ചിതറിത്തെറിച്ച കൈ വിരലുകളുടെയും, നഖം ഉള്‍പെടെയുള്ള മാംസത്തിന്റെ ഭാഗങ്ങളും സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ടായിരുന്നു. സ്ഫോടനത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും ശ്രമം നടന്നതായി പോലീസ് പറഞ്ഞു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീപ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഹരിപ്രസാദ്. ഇയാളുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞ ദിവസം പോലീസ് ആശുപത്രിയില്‍ എത്തിയെങ്കിലും ഹരിപ്രസാദിന്റെ ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ സാധിച്ചിരുന്നില്ല. ഉടനടി മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
Discussion about this post