തൊടുപുഴ: വിവാഹദിനം ഏറെ വ്യത്യസ്തമാക്കാൻ മൂവാറ്റുപുഴ മ്യാലിൽ പുത്തൻപുര ഷമോൻ ഷാജി കണ്ടെത്തിയ വഴി നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അമ്പരപ്പായിരിക്കുകയാണ്. ഷമോൻ കാളിയാർ ചോലക്കുണ്ടിൽ അലീന മോൾ അലിയുമായുള്ള വിവാഹത്തിനാണ് ആകാശയാത്ര നടത്തിയത്. വിവാഹം ശേഷം വരനും വധുവും ഒരുമിച്ച് ആഡംബര കാറിലിലാണ് മടങ്ങിയത്.
ശനിയാഴ്ച 11 മണിയോടെ വണ്ണപ്പുറത്തെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. ജീവിതത്തിലെ സുപ്രധാന ദിവസം വ്യത്യസ്ഥമാക്കണമെന്ന ആഗ്രഹമാണ് യാത്ര ഹെലികോപ്ടറിലാക്കാൻ തീരുമാനിച്ചത്. മൂവാറ്റുപുഴ ഇലാഹിയ കോളേജ് ഗ്രൗണ്ടിൽ നിന്നും ഹെലികോപ്ടറിൽ കയറിയ വരൻ കാളിയാർ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിലാണ് പറന്നിറങ്ങിയത്. വരന്റെ അടുത്ത സുഹൃത്തുക്കളും ഒപ്പം ഉണ്ടായിരുന്നു.
തുടർന്ന് ആഡംബര വാഹനമായ പോർഷെ കാറിൽ സമീപത്തെ വിവാഹ വേദിയിലേക്കെത്തുകയായിരുന്നു. വിവാഹ ചടങ്ങുകൾക്ക് ശേഷം വധുവിനെയും കൂട്ടി റോൾസ് റോയിസ് കാറിലാണ് മൂവാറ്റുപുഴയിലേക്ക് തിരിച്ചത്.
Discussion about this post