കോവിഡ് നിയന്ത്രണങ്ങൾ മാറി, കേരളത്തിലെ എല്ലാ തിയേറ്ററുകളും വീണ്ടും സജീവമാകുന്ന സമയത്താണ് മോഹന്‍ലാല്‍ ചിത്രം ‘ആറാട്ട്’ തിയേറ്ററുകളിൽ എത്തിയിരിയത്. ഒരിടവേളയ്ക്ക് ശേഷം ബോക്സോഫീസ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഈ വേളയില്‍ ചിത്രത്തെ അടിസ്ഥാനത്തപ്പെടുത്തി പരിഹാസ കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിഹാസം. ആറാട്ട് സിനിമ കണ്ടു കൊള്ളില്ലെന്ന കുറിച്ചുകൊണ്ടുള്ള ശ്രീജിത്തിന്റെ പരിഹാസ കുറിപ്പ് സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കി കഴിഞ്ഞു. മോഹന്‍ലാലിന്റെ അഭിനയം പോരെന്നും പുള്ളിയൊക്കെ ഈ പരിപാടി നിര്‍ത്തേണ്ട സമയം കഴിഞ്ഞുവെന്നും ശ്രീജിത്ത് കുറിച്ചു. പകുതി കഴിഞ്ഞപ്പോള്‍ ഓളും താനും ഇറങ്ങിപ്പോന്നതായും ശ്രീജിത്ത് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
ആറാട്ട് സിൽമ കണ്ടു. കൊള്ളൂല്ല.
ഹിൻദു മാടെംപിയായി മോഗെൻലാൽ വീണ്ടും. സ്രീക്രിഷ്ണന്റെ അമ്പെലം കൊണ്ട് ഫേമെസ് ആയ സ്ഥെലമാണ് മോഗെൻലാലിന്റെ കദാപാത്രത്തിന്റെ സ്ഥെലം. പശുവിനെ പാലിക്കുന്നവെൻ എന്ന അർത്തത്തിൽ ഉള്ള ഗോപെൻ എന്ന പേരാണ് കദാപാത്രത്തിന്. ഇത് പശുവിനെയും ക്രിഷ്ണനെയും സിൽമയിൽ ഒളിച്ചെകഡത്താനുള്ള കുൽസിദ സ്രമമാണെന്ന് കരുദാം.
ശുദ്ത്ത ഹിൻദുത്തയും ന്യൂനപശ്ശ വിരുത്തതയുമാണ് സിൽമ മുയ്മൻ.
മോഗെൻലാൽ ഒരു അവദാരം ആണെന്ന് സായ്ഗുമാർ പറയുന്നുണ്ട്. ഇതും ഹിൻദു ദെയ്വത്തെ ഒളിച്ചു കഡെത്തലാണ്. അത് ക്രിഷ്ണെനാണോ ക്രിഷ്ണെന്റെ ചേട്ടൻ ബെലരാമനാണോ അതെന്നാണ് എൻഡെ സംശെയം. കലെപ്പ കൊണ്ട് വില്ലെന്മാരെ അടിക്കുന്നെദിൽ നിന്നും ബെലരാമെന്റെ ആയുദത്തെയും സിൽമയിൽ ഒളിച്ചു കഡെത്തിയിട്ടുണ്ട് എന്നു പറെയാം. കാറിൽ യാത്ര ചെയ്യുൻപോൽ മോഗെൻലാൽ കൈ നീട്ടി വഴിയെ പോഗുന്ന ഒരു മുസിലീം പയ്യെനെ തട്ടുന്ന ഒരു ശീൻ ഉൻഡ്. അത് തട്ടലല്ല, മർദെനമാണ്. നല്ല ഒന്നാംദരം ന്യൂനപശ്ശ മർദെനം. മുസിലീമായ ഏയാർ റെഹിമാനെ എൻദിനാണ് ജോശ് പ്രകാശിന്റെ മുദലക്കോട്ടെയിൽ കൊണ്ടുപോകുന്നത്? ന്യൂനപശ്ശത്തെ ആക്രെമിക്കാൻ വേൻഡിയല്ലേ?
സിൽമയിൽ സവെർണ ഹിൻദു പ്രതീകങ്ങെൾ ദാരാളെം ഉപയോഗിച്ചിട്ടുൻഡ്. തറവാഡും തൊളസിത്തറയും തെയ്യവും തിറയും കദഗളിയും കൈരളിപ്പയെറ്റുമൊക്കെ എമ്പാഡും കാണിച്ചിട്ടുൻഡ്. ആറാട്ട് എന്ന പേരുതന്നെ ഹിൻദുത്തയുടെ ഒളിച്ചുകഡത്തൽ അല്ലേ?
പിന്നെ മോഗെൻലാലിന്റെ അബിനെയം പോരാ. പുള്ളിയൊക്കെ ഈ പരിപാഡി നിർത്തേൻഡ സമെയം കയിഞ്ഞു. പഗുതി കയിഞ്ഞപ്പോൾ ഓളും ഞാനും ഇറങ്ങിപ്പോന്ന്.
റിവ്യൂ എയ്തിയത്,
ജാദബേദൻ എംബ്റാംദിരി
മേമനെ ഇല്ലം
കോയിക്കോട് ജില്ല
തിരുവനെന്തപുരം പി ഓ
പഞ്ചാബ്
Discussion about this post