തൃശൂര്‍: പെണ്‍കുട്ടിയെ പിന്നിലിരുത്തി ബൈക്കില്‍ അഭ്യാസം കാണിച്ച് അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞമാസം നാട്ടുകാരുമായി അടിപിടിയുണ്ടാക്കിയ യുവാവ് ഹാഷിഷ് ഓയിലുമായി പോലീസ് പിടിയിലായി.
തൃശൂര്‍ ചിയാരം സ്വദേശികളായ അമല്‍ സുഹൃത്ത് അനുഗ്രഹിനൊപ്പമാണ് പിടിയിലായത്. 300 ഗ്രാം ഹാഷിഷ് ഓയിലുമായാണ് യുവാക്കള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 30 ലക്ഷം രൂപ വില മതിക്കുന്ന ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്.
വാഹനപരിശോധനയ്ക്കിടെ യാദൃശ്ചികമായാണ് പോലീസ് ഇവരെ പിടികൂടിയത്. 25-കാരനായ അമലും 21-കാരനായ അനുഗ്രഹും തൃശൂര്‍ ചിയാരം സ്വദേശികളാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വളരെ നാളുകളായി ടൗണ്‍ കേന്ദ്രീകരിച്ച് വലിയ രീതിയില്‍ മയക്കുമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കര്‍ശനമായ പരിശോധനകള്‍ പോലീസിന്റെ നടത്തിയിരുന്നു. ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന ഹാഷിഷ് ഓയിലിന് ലക്ഷങ്ങള്‍ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
ജനുവരിയിലാണ് ചിയാരത്ത് പെണ്‍കുട്ടിയുമായി ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ പെണ്‍കുട്ടി വീണ് അപകടത്തിനിടയായിരുന്നു. ഇത് ചോദ്യം ചെയ്തയാളെ അമല്‍ കയ്യേറ്റം ചെയ്തിരുന്നു. പിന്നാലെ ആള്‍ക്കൂട്ടം അമലിനെയും മര്‍ദിച്ചു. അകാരണമായിട്ടായിരുന്നു തന്നെ മര്‍ദിച്ചതെന്നായിരുന്നു അമലിന്റെ ആരോപണം. ഇരുകൂട്ടര്‍ക്കുമെതിരെ അന്ന് ഒല്ലൂര്‍ പോലീസ് കേസെടുത്തിരുന്നു.
ബെക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തവേ പെണ്‍കുട്ടി ബൈക്കില്‍ നിന്നും താഴെ വീഴുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നാട്ടുകാര്‍ ക്ഷുഭിതരാകുയും യുവാവ് ഇവരോട് തിരികെ തട്ടിക്കയറുകയുമായിരുന്നു. പിന്നീട് സംഭവം അടിപി
യില്‍ കലാശിക്കുകയായിരുന്നു.