25 വര്‍ഷമായി എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന ഐഎന്‍എല്ലിന് അര്‍ഹിക്കുന്ന അംഗീകാരം; ഇടതുമുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്ത് ഐഎന്‍എല്‍

മുന്നണിയില്‍ പ്രവേശനം ലഭിച്ചത് പാര്‍ട്ടി അര്‍ഹിച്ച അംഗീകാരമെന്ന് ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ എപി അബ്ദുല്‍ വഹാബ്.

തിരുവനന്തപുരം: എല്‍ഡിഎഫ് വിപുലീകരണത്തിന്റെ ഭാഗമായി മുന്നണിയില്‍ പ്രവേശനം ലഭിച്ചത് പാര്‍ട്ടി അര്‍ഹിച്ച അംഗീകാരമെന്ന് ഐഎന്‍എല്‍ സംസ്ഥാന അധ്യക്ഷന്‍ എപി അബ്ദുല്‍ വഹാബ്. 25 വര്‍ഷത്തോളമായി എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നുണ്ടെന്നും പിടിഎ റഹീം എംഎല്‍എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ഐഎന്‍എല്ലില്‍ ലയിക്കുമെന്നും അബ്ദുല്‍ വഹാബ് അറിയിച്ചു.

കാല്‍നൂറ്റാണ്ടായി എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഐഎന്‍എല്‍. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഇവരുടെ നിലപാട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഐഎന്‍എല്ലിനെക്കൂടാതെ കേരള കോണ്‍ഗ്രസ് (ബി), ലോക് താന്ത്രിക് ദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് ഇനി എല്‍ഡിഎഫിന്റെ ഭാഗമാകും. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് മുന്നണി വിപുലീകരണത്തിന് അനുമതി നല്‍കിയത്. ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വിശദീകരിച്ചു.

Exit mobile version