ശബരിമല വിഷയത്തില്‍ നടക്കുന്നത് രാഷ്ട്രീയ സമരം;ജനം അത് തിരിച്ചറിഞ്ഞിരിക്കുന്നു; കടംകംപള്ളി സുരേന്ദ്രന്‍

ഇതിനു പിന്നിലുള്ള ഗൂഢലക്ഷ്യം ജനം തിരിച്ചറിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സന്നിധാനം: ശബരിമലയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് ദേവസ്വം മന്ത്രി കടംകംപള്ളി സുരേന്ദ്രന്‍. ഇതിനു പിന്നിലുള്ള ഗൂഢലക്ഷ്യം ജനം തിരിച്ചറിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരന്റെ കടമയാണ് സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത്. സര്‍ക്കാര്‍ അത് നടപ്പാക്കും. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയസമരമാണ്. ബിജെപിയുടെ അജണ്ട ജനം മനസ്സിലാക്കിയെന്നും കടകംപള്ളി പറഞ്ഞു.

ശബരിമലയില്‍ ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സന്നിധാനത്ത് ചേര്‍ന്ന അവലോകനയോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം.

അതെസമയം ദേവസ്വം മന്ത്രി സന്നിധാനത്ത് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ യുവതികളായ പഞ്ചായത്ത് പ്രസിഡന്റ് ഉദ്യോഗസ്ഥര്‍ എത്തിയില്ല.പകരം ആളുകളാണ് എത്തിയിരുന്നത

Exit mobile version