5 മണിക്കൂർ കൊണ്ട് 420 കിലോമീറ്റർ! കോഴിക്കോട് ജീവന് വേണ്ടി മല്ലടിച്ച് ഏഴുവയസുകാരൻ; ബംഗളൂരുവിൽ നിന്നും മരുന്നുമായി പറന്നെത്തി ആംബുലൻസ് ഡ്രൈവർ ഷെഫീഖ്; അഭിനന്ദനം

കോഴിക്കോട്: കുഞ്ഞു ജീവൻ രക്ഷിക്കാനുള്ള മരുന്നുമായി ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടക്കേ് അതിവേഗത്തിൽ ആംബുലൻസ് ഓടിച്ച് എത്തി രക്ഷകനായി മാറിയ മട്ടന്നൂർകാരൻ ഷെഫീഖിന് അഭിനന്ദനപ്രവാഹം. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന 7 വയസ്സുകാരനു അത്യാവശ്യം നൽകേണ്ട ജീവൻ രക്ഷാ മരുന്നുമായി 5 മണിക്കൂർ കൊണ്ട് ഷെഫീഖ് ഓടിയെത്തിയത് 420 കിലോമീറ്റർ ദൂരമാണ്. ബംഗളൂരു കെഎംസിസി ആംബുലൻസ് ഡ്രൈവറായ ഷെഫീഖിനെ ചൊവ്വാഴ്ച വൈകുന്നേരമാണ് ദൗത്യം ഏൽപ്പിച്ചത്. പിന്മാറാൻ നൂറുകാരണങ്ങൾ നിരത്താായിരുന്നിട്ടും ഷഫീഖ് ഈ ദൗത്യം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

ALSO READ- പകൽ ചായക്കടയിൽ ജോലി, രാത്രി പഠനം; മെറിറ്റിൽ എംബിബിഎസ് സീറ്റ് ലഭിച്ച എഡ്‌നയെ പഠിപ്പിക്കാൻ നാട്ടുകാരുടെ സഹായഹസ്തം

കുഞ്ഞുജീവൻ കൈയ്യിൽപിടിച്ചുള്ള യാത്രയാണ് താൻ നടത്തുന്നത് എന്നുമാത്രമാണ് ആലോചിച്ചതെന്നും മറ്റൊന്നും ചിന്തിക്കാനായില്ലെന്നും ഷെഫീഖ് പറയുന്നു. മട്ടന്നൂർ വെളിയമ്പ്രം കുഞ്ഞൻവീട്ടിൽ ഷെഫീഖ് എന്ന 28 കാരൻ വൈകിട്ട് 4.30നാണ് യാത്ര തിരിച്ചത്. ബംഗളൂരു ഹെബാളിലെ ആസ്റ്റർ ഹോസ്പിറ്റലിൽ നിന്നും മരുന്നുമായി കെഎംസിസി പ്രവർത്തകർ ആംബുലൻസിൽ കയറി. പിന്നെ ഒരു നിമിഷം പോലും വൈകാതെ ഷെഫീഖ് ആംബുലൻസുമായി കുതിച്ചുപാഞ്ഞു.

സ്പീഡോ മീറ്റർ പലപ്പോഴും 120 വരെ ഉയർന്നു. വഴിയിൽ കർണാടക പോലീസും ബംഗളൂരു, മൈസുരു കെഎംസിസി പ്രവർത്തകരും റോഡ് സേഫ്റ്റി സംഘടനാ പ്രവർത്തകരും പൊതുജനങ്ങളും തടസ്സങ്ങൾ നീക്കി ആംബുലൻസിനു വഴിയൊരുക്കി കൊണ്ടിരുന്നു.

also read- തൃശ്ശൂരിലെ ഹോട്ടൽമുറിയിൽ വീട്ടമ്മയായ യുവതിയും സുഹൃത്തായ യുവാവും മരിച്ചനിലയിൽ; അനാഥരായി സംഗീതയുടെ മൂന്ന് മക്കൾ

രാത്രി 7 മണിയോടെ മൈസൂരു പിന്നിട്ട ആംബുലൻസ് രാത്രി 8 മണിയോടെ മുത്തങ്ങ കാട് താണ്ടി കേരളത്തിലേക്കു പ്രവേശിച്ചു. കേരള പോലീസും സന്നദ്ധ സംഘടന പ്രവർത്തകരും പൊതുജനങ്ങളും റോഡ് തടസ്സങ്ങൾ നീക്കി സഹകരിച്ചതോടെ താമരശ്ശേരി ചുരം ഇറങ്ങി രാത്രി ഒൻപതരയോടെ ആംബുലൻസ് ആസ്റ്റർ മിംസ് ആശുപത്രിയുടെ മുറ്റത്തെത്തി.

ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ഐസിയുവിൽ കഴിയുന്ന 7 വയസുകാരനു മരുന്നുനൽകാനായി നൽകാൻ കാത്തു നിൽക്കുകയായിരുന്നു. മരുന്ന് ലഭിച്ചയുടനെ തന്നെ ചികിത്സ ആരംഭിക്കുകയും ചെയ്തു. ഷെഫീഖിനെയും ദൗത്യത്തിൽ പങ്കാളികളായ എല്ലാവരെയും ക്ലസ്റ്റർ ഡയറക്ടർ ആസ്റ്റർ ഒമാൻ, കേരള ഫർഹാൻ യാസിൻ അഭിനന്ദിച്ചു.

Exit mobile version