മലപ്പുറം: കുടുംബവഴക്കിനെ ചൊല്ലി തന്നേയും ഭാര്യയേയും തന്റെ ഉമ്മയും വധിക്കാൻ ശ്രമിക്കുന്നെന്ന് ഫേസ്ബുക്കിലൂടെ ആരോപിച്ച് യുവഅധ്യാപകൻ. മലപ്പുറം അരീക്കോട്ടെ അധ്യാപകനാണ് സഹായം ആവശ്യപ്പെട്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് അൽപ സമയത്തിന് ശേഷം യുവാവ് ലൈവിൽ വരികയും അത് ബന്ധുക്കൾ പല തവണ ഡിലീറ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. പരിക്കേറ്റ യുവാവും ഭാര്യയും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടു സുഹൃത്തുക്കൾ എത്തിയെന്നും ഇപ്പോൾ സുരക്ഷിതമാണെന്നും യുവാവ് ഫേസ്ബുക്കിലൂടെ പിന്നീട് അറിയിച്ചു.
എത്രയും പെട്ടെന്ന് സഹായിക്കണമെന്നും ബന്ധുക്കൾ ചേർന്ന് തന്റെ ഫോൺ എറിഞ്ഞുടച്ചെന്നുമായിരുന്നു യുവാവിന്റെ ആദ്യത്തെ ഫേസ്ബുക്ക് കുറിപ്പ്. വീട്ടിലെ പ്രശ്നങ്ങൾ അരീക്കോട് സ്റ്റേഷനിൽ വച്ച് പറഞ്ഞ് തീർക്കാൻ എന്ന വ്യാജേന വിളിച്ചു വരുത്തി ബന്ധുക്കൾ മർദിക്കുകയായിരുന്നെന്നു യുവാവ് വ്യക്തമാക്കി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഇന്നലെ എന്റെ വീട്ടിൽ നടന്ന കാര്യം ചുരുക്കിപ്പറയാം. വീട്ടിലെ പ്രശ്നങ്ങൾ അരീക്കോട് സ്റ്റേഷനിൽ വച്ച് പറഞ്ഞ് തീർക്കാൻ ആയിരുന്നു തീരുമാനം. പക്ഷേ വീട്ടുകാർ സ്റ്റേഷനിൽ വിളിച്ച് ഞങ്ങൾ വീട്ടിൽ വച്ച് തീർക്കാമെന്ന് ഉറപ്പ് നൽകി. അത് പ്രകാരം ഞാനും ഭാര്യയും വീട്ടിൽ എത്തി. പ്രശ്നം തീർക്കാൻ എത്തിയത് ഉപ്പയുടെ മൂന്ന് അനിയന്മാരും ഉമ്മയുടെ ആങ്ങള റഹ്മത്തുല്ല നൗഫലും കസിൻസ് ആയ ആലി, ശിഹാബ്, ബഷീർ, ഷാഫി, യൂസുഫ് തുടങ്ങിയവർ ആയിരുന്നു. ഉമ്മയും എട്ടനും സംസാരിച്ച ശേഷം ഞാൻ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആദ്യം തല്ലിയത് തടപ്പറമ്ബിൽ ശിഹാബ് ആയിരുന്നു. പിന്നീട് തടപ്പരമ്ബിൽ ആലി, ബഷീർ(ബാബു) എന്നിവർ അര മണിക്കൂറോളം എന്നെ പൊതിരെ തല്ലി. ഭാര്യയുടെ മേൽ കൈ വച്ചു. ഉമ്മ അപ്പോൾ തല്ല്, തല്ല്, എന്ന് അട്ടഹസിക്കുന്നുണ്ടാ യിരുന്നു. ശിഹാബ് എന്റെ ഫോൺ എറിഞ്ഞ് ഉടച്ചു. നൗഫൽ നജയുടെ രണ്ട് ഫോണുകളും വാങ്ങി വച്ചു. എന്നിട്ട് പലർക്കും മെസ്സേജ് അയച്ചു.ഇനി തള്ളിയപ്പോൾ ഇവർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ,
നീ കാലിൽ കാൽ കയറ്റി വയ്ക്കും അല്ലേ, നീ ഇംഗ്ലീഷ് പറയും അല്ലേ, നീ ഞങ്ങൾ വന്നപ്പോൾ ബഹുമിച്ചില്ല അല്ലേ, ഈ സ്വത്ത് ഞങ്ങളുടെതാണ്, നിന്റേതല്ല.
ഈ വിഷയം എന്റെ നാട്ടുകാരും മഹല്ല് ഭാരവാഹികളും അറിയണം. എന്നെ തല്ലാൻ നിന്നവരിൽ ഓരാൾ സൈതലവീ ഹാജി ആണ്. ദയവ് ചെയ്ത് നാട്ടുകാർ ഇടപെട്ട് എനിക്ക് സുരക്ഷ തരണം. ഞാൻ നാട്ടിലോ നാട്ടുകാർക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയ ആൾ ആണോ? എന്റെ സുഹൃത്തുക്കൾ , എന്നെ സഹായിക്കാൻ പറ്റുന്നവർ ഇതിന് താഴെ കമന്റ് ചെയ്താൽ അവരെ ഞാൻ ബന്ധപ്പെടുന്നത് ആണ്. എന്റെ സിം അവരുടെ കയ്യിൽ ആണ്. ഫോൺ അവർ തകർത്തും. ഞാനും ഭാര്യയും ഭയന്ന് ഒളിവിൽ ആണ്. വിഷയം അറിഞ്ഞ് വീട്ടിൽ എത്തിയ അരീക്കോട് സി.ഐയും സംഘവും തല്ലിയവരെ വീട്ടിൽ പറഞ്ഞയച്ചു എന്നെ തെറി വിളിച്ച് മടങ്ങിപ്പോയി. ഞാൻ ആദ്യമായി നിങ്ങളോട് ഒരു സഹായം ചോദിക്കുന്നു, കൂടെ നിർത്തണെ.
എന്ന്,
ഷാഫി, ഭാര്യ നജ
Discussion about this post