കൊച്ചി: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ പോക്സോ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവ്. പീഡനം നടന്ന ഹോട്ടലിന്റെ ഉടമ റോയി വയലാട്ടിനെ അറിയില്ലെന്ന് അഞ്ജലി അവകാശപ്പെട്ടു. പാർട്ടിയിൽ സെലിബ്രിറ്റികളടക്കം പങ്കെടുത്തിരുന്നു എന്നും മീറ്റിങാണെന്ന് കരുതി പബ്ബിലേക്ക് വരാൻ മാത്രം വിവരമില്ലാത്തയാളാണോ പരാതിക്കാരിയെന്നും അഞ്ജലി പറയുന്നു.
‘പരാതിക്കാരി പറയുന്നതെല്ലാം പച്ചക്കള്ളമാണ്. പെൺകുട്ടികളുമായി പരാതിക്കാരി സ്വമേധയായാണ് ഡിജെ പാർട്ടിക്ക് വന്നത്. ബിസിനസ് മീറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് കൊണ്ട് പോയതല്ല. ലൈംഗിക ഉപദ്രവം ഉണ്ടായി എന്ന് ആരോപിക്കുന്ന പരാതിക്കാരി അവസാനം വരെ സന്തോഷത്തോടെ പാർട്ടിയിൽ പങ്കെടുത്തു. ആരും മോശമായി പെരുമാറിയിട്ടില്ല. ഡിജെ പാർട്ടിക്ക് ശേഷം സന്തോഷത്തോടെയാണ് പരാതിക്കാരിയും സംഘവും മടങ്ങിയത്’- അഞ്ജലി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ ഇതിനു തെളിവാണെന്നും അഞ്ജലി പറഞ്ഞു.
also read- ‘പ്രണയദിനത്തിൽ’ പ്രിയതമന് കരൾ കൈമാറി പ്രവിജ; കോട്ടയം മെഡിക്കൽ കോളേജിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയ പൂർത്തിയായി; രാത്രി വൈകിയും കാത്തിരുന്ന് ആരോഗ്യമന്ത്രി
നേരത്തെ പരാതിക്കാരിയുടെ ആരോപണങ്ങൾ നിഷേധിച്ച് വീഡിയോയുമായി അഞ്ജലി നേരത്തെ രംഗത്തെത്തിയിരുന്നു. അതിനു പുറമേയാണ് കൂടുതൽ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
Discussion about this post