പാലക്കാട്: നിരോധിത ലഹരി വസ്തുക്കളായ പാൻമസാലയും പുകയിലയും ഉൾപ്പെടെയുള്ളവ കൈവശം വെച്ച കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. രാത്രി സർവീസ് നടത്തുന്ന ബസുകളിലെ ഒമ്പത് ഡ്രൈവർമാരാണ് പരിശോധനയിൽ കുടുങ്ങിയത്. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ.
ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. 12 ബസുകളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരാൻ സാധ്യതയുണ്ട്.
കുഴൽമന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ പിടിയിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലത്തൂരിനും പാലക്കാടിനും ഇടയിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.
അതേ,സമയം, ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിച്ചാൽ കൂടുതൽ ഉറക്കം വരാൻ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.