നിലമ്പൂര്‍: പ്രശസ്ത ചലച്ചിത്ര താരം റഹ്മാന്റെ പിതാവ് നിലമ്പൂര്‍ ചന്തക്കുന്ന് മയ്യന്താനി കെഎം എ റഹ്മാന്‍ (85) അന്തരിച്ചു. മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്നിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു.
റഹ്മാര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പിതാവിന്റെ വിയോഗം പങ്കുവെച്ചത്. കബറടക്കം ഇന്ന് വൈകുന്നേരം 6:30ന് ചന്തക്കുന്ന് ജുമാ മസ്ജിദില്‍ വെച്ച് നടക്കും.
ഭാര്യ സാവി. മക്കള്‍: ഡോ. ഷമീമ മെഹ്‌റുനീസ്. ആരിഫ്, റഹ്മാന്‍. ആരാധകരടക്കം നിരവധി പേരാണ് താരപിതാവിന്റെ വിയോഗത്തില്‍ അനുശോനവുമായി എത്തിയിരിക്കുന്നത്.