വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ

മലപ്പുറം: ദുരൂഹ സാഹചര്യത്തിൽ കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. വള്ളിക്കുന്ന് സ്വദേശി ആര്യ (26) യാണ് മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കക്കോടി സ്വദേശിയായ യുവാവുമായി ആര്യയുടെ വിവാഹം. പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് ആര്യയെ കാണാതായത്. പിന്നീട് നടത്തിയ തെരച്ചിലിൽ കോട്ടക്കടവ് പുഴയിൽ നിന്നാണ് ആര്യയുടെ മതൃദേഹം ലഭിച്ചത്.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോയ ആര്യ ഭർത്താവിനൊപ്പം വിരുന്നിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ഇന്നലെ. ഫോട്ടോസ്റ്റാറ്റ് എടുക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ആര്യ പുറത്തേക്കുപോവുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെയാണ് വീട്ടുകാർ അന്വഷിച്ചിറങ്ങിയത്.

ALSO READ- കുട്ടികൾ കാറുമായി റോഡിൽ പറപറന്നു; ചായക്കടയിലേക്ക് ഇടിച്ചുകയറ്റി; ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; സോഷ്യൽമീഡിയയിൽ രോഷം

പുഴയ്ക്ക് സമീപത്ത് ആര്യയുടെ ചെരുപ്പും സ്‌കൂട്ടറും കണ്ടതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് നടത്തിയ തെരച്ചിലിലാണ് പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.

ALSO READ- ‘ഒരേ വസ്ത്രം ധരിച്ചെത്തി, ബോംബെറിഞ്ഞു, റോഡില്‍ തലയില്ലാത്ത മൃതദേഹം’, കണ്ണൂരില്‍ കല്യാണ വീട്ടില്‍ പാട്ടുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് കൊലപാതകം, ക്രൂരം

അതേസമയം, എന്താണ് മരണത്തിന് കാരണമെന്ന് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version