പാലക്കാട്: മലമ്പുഴ ചേറാട് കൂർമ്പാച്ചി മല കയറുന്നതിനിടെ കാൽ വഴുതി വീണ് പാറയിടുക്കിൽ അകപ്പെട്ട ബാബുവിനെ രക്ഷിക്കാൻ സർക്കാർ ചെലവിട്ടത് 50 ലക്ഷത്തോളം രൂപ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിലാണ് ചെലവ് സംബന്ധിച്ച വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്. ഉദ്യോഗസ്ഥരുടേയും മറ്റും സേവനമൂല്യം ഉൾപ്പെടുത്താതെയുള്ള തുകയാണ് ഇതെന്ന് അതോറിറ്റി അറിയിച്ചു.
ഒരോ ഇനത്തിന്റേയും പ്രത്യേകം കണക്ക് കൃത്യമായി തയ്യാറാക്കി വരുന്നതെയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കി. ബാബു മലയിടുക്കിൽ കുടുങ്ങിയെന്ന വിവരം ലഭിച്ചപ്പോൾ ആദ്യഘട്ടത്തിൽ അഗ്നിരക്ഷാസേനയും എൻഡിആർഎഫും ശ്രമങ്ങൾ നടത്തിയിരുന്നു.
ഇതിനുശേഷമാണ് തീരസംരക്ഷണ സേനയുടെ ചേതക് ഹെലികോപ്ടർ മലമ്പുഴയിൽ എത്തുന്നത്. ഈ ഹെലികോപ്ടറിന് മണിക്കൂറിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. വ്യോമസേനയുടെ ഹെലികോപ്ടറിന് മണിക്കൂറിന് മൂന്ന് ലക്ഷം രൂപയാണ് ചെലവാവുക. കരസേനയുടെ പ്രത്യേക സംഘത്തിന് 15 ലക്ഷം രൂപയാണ് കണക്കാക്കുന്നതെന്നും അധികൃതർ അറിയിച്ചു.
കൂടാതെ, എൻഡിആർഎഫ്, മറ്റ് സംവിധാനങ്ങൾ ഗതാഗതം തുടങ്ങിയവയ്ക്ക് ഏകദേശം 30 ലക്ഷം രൂപ ചെലവ് വന്നുവെന്ന കണക്കുകളാണ് ലഭിച്ചിരിക്കുന്നത്.
Discussion about this post