ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ; ബാബുവിന് ഇന്ന് 24-ാം ജന്മദിനം

Trekkar babu | Bignewslive

ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലം കടന്നു നേടിയ പുനർജന്മത്തിലെ ആദ്യ പിറന്നാൾ ആഘോഷിക്കുകയാണ് ആർ ബാബു. ഇപ്പോഴും മലകയറിയതും കുടുങ്ങി കിടന്നതുമാണ് ബാബുവിന്റെ മനസിൽ നിറഞ്ഞുനിൽക്കുന്നത്. 46 മണിക്കൂറോളമാണ് ബാബു മലയിടുക്കിൽ കഴിച്ചു കൂട്ടിയത്. പാറപോലും തീപിടിക്കുന്ന കൊടും വെയിലത്തും കടുത്ത കാറ്റിലും ബാബു രാപകൽ കഴിയുമ്പോൾ റഷീദ ഓർത്തത് അതിലും തീവ്രമായ തങ്ങളുടെ ജീവിതത്തെക്കുറിച്ചാണ്.

സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തി പള്ളികളിലെ യാചകർക്ക് സംഭാവന നൽകും; സദാ ബൈബിളുമായി കറക്കം; ഇന്ത്യൻ ‘റോബിൻ ഹുഡ്’ പോലീസ് പിടിയിലായി

ഭർത്താവിനെ നഷ്ടപ്പെട്ട്, മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്ന ആ ഉമ്മയെ സംബന്ധിച്ചിടത്തോളം ബാബുവിന്റേതു പുനർജന്മമാണ്. ബാബു മൂന്നാം ക്ലാസിലും അനിയൻ ഷാജി രണ്ടാം ക്ലാസിലും പഠിക്കുമ്പോഴാണ് ഇവരുടെ പിതാവ് ലോകത്തോട് വിടപറഞ്ഞത്. ഇതോടെയാണ് കഷ്ടപ്പാടും ദുരിതവും നിറഞ്ഞത്. വലിയങ്ങാടിയിലെ വെളിച്ചെണ്ണക്കടയിലും ഹോട്ടലുകളിലും കൂലിപ്പണിയെടുത്തു മക്കളെ വളർത്തി.

വാടക വീടുകൾ പലതും മാറി. തുച്ഛമായ വരുമാനത്തിൽ നിന്ന് ഒരു പാത്രത്തിൽ മൂന്നു പേരും ഭക്ഷണം കഴിച്ചു കിടന്നു. മക്കളെ നോട്ടവും കൂലിപ്പണിയും ഒരുമിച്ചു പോകാത്തതിനാൽ അവരെ രണ്ടുപേരെയും യത്തീംഖാനയിലാക്കി. മക്കളെ കാണാതിരിക്കാൻ പ്രയാസമുണ്ടെങ്കിലും അവർക്കു സമയത്തു ഭക്ഷണമെങ്കിലും കിട്ടുമല്ലോയെന്നായിരുന്നു ആശ്വാസമായിരുന്നു റഷീദയ്ക്ക്.

സങ്കടങ്ങളെ കുറിച്ച് ബാബു പറയുന്നു;

‘ഞായറാഴ്ച വരുമെന്ന് ഉമ്മ പറഞ്ഞതും നോക്കി ഞങ്ങളിരിക്കും, എന്തെങ്കിലും പലഹാരവും ഉമ്മയുടെ കൈയ്യിലുണ്ടാകും.’ എന്നും ഉമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ഞങ്ങളെ എന്തിനാണ് യത്തീംഖാനയിലാക്കിയതെന്നു വിഷമിച്ചിരുന്നു. എട്ടു വയസ്സാണെനിക്കന്ന്. ഷാജിക്ക് ഏഴും. ഞാൻ കരയുമ്പോൾ അവനും കരയും. അതോടെ ഞാൻ കരച്ചിൽ നിർത്തും. മലമുകളിൽ ഞാൻ ഒറ്റയ്ക്കിരുന്നപ്പോൾ അതും ആലോചിച്ചു.

ചെറിയ കുട്ടിയല്ലേ അന്നു ഞാൻ. ആഴ്ചയൊന്നും അറിയില്ല. കുറെ ദിവസം കാത്തിരുന്നാൽ ഉമ്മ വരുമെന്നറിയാം. മലമുകളിൽ കാത്തിരുന്ന എന്നെ രക്ഷിക്കാനും ആരെങ്കിലും വരുമെന്ന് ആശ്വാസം തോന്നിയത് അപ്പോഴാണ്. ഉമ്മ എന്നെ കാണാതെ എന്തു ചെയ്യുമെന്ന് വിഷമിച്ചിരുന്നു. എനിക്കെന്തെങ്കിലും പറ്റിയാൽ എന്തു ചെയ്യുമെന്ന് തോന്നിയപ്പോൾ കരച്ചിൽ വന്നു.’

Exit mobile version