മലപ്പുറം: കഴിഞ്ഞ ദിവസം വള്ളിക്കുന്ന് ചാലിയത്ത് യുവതി ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. തനിക്ക് എന്തുസംഭവിച്ചാലും അതിന്റെ പൂർണ ഉത്തരവാദികൾ ഭർത്താവും കുടുംബവുമാണെന്ന് ലിജിനയുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഭർത്താവ് ഷാലുവും അമ്മയും സഹോദരിയും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു.
ലിജിനയുടെ ആത്മഹത്യ ആത്മഹത്യ കുറിപ്പിൽ ഭർത്താവ് ഷാലുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് പറയുന്നത്. തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് അവർത്തിച്ച ലിജിന ഭർത്താവിന്റെ അമ്മയും സഹോദരിയും മർദിക്കാറുണ്ടെന്നും മർദനത്തിൽ മലമൂത്ര വിസർജനം വരെ നടത്തിയിട്ടുണ്ടെന്നും പറയുന്നു.
സംസ്ഥാനത്ത് നാളെ സ്‌കൂൾ തുറക്കും;പുതുക്കിയ മാർഗരേഖ ഇന്ന് പുറത്തിറക്കും
ഭർതൃവീട്ടുകാരുടെ മർദനത്തിൽ കണ്ണിനും, മൂക്കിനുമടക്കം ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. തന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിക്കാൻ പല തവണ ശ്രമം നടത്തിയതായും ലിജിന ആത്മഹത്യ കുറിപ്പിൽ പറഞ്ഞു. മരണത്തിന് കുറച്ച് ദിവസം മുൻമ്പ് സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ലിജിന കുറിപ്പ് എഴുതി ബന്ധുക്കളെ ഏൽപ്പിക്കുന്നത്. സംഭവത്തിൽ ലിജിനയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ ലിജിനയുടെ ബന്ധുക്കളും കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. ലിജിനയുടെ മരണത്തിന് പിന്നിൽ സ്ത്രീധനപീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചു