മലപ്പുറം: കുറ്റിപ്പുറം എടച്ചലം കുന്നുംപുറത്ത് ലഹരി നിർമാണ ഫാക്ടറി കണ്ടെത്തി. ലഹരി വസ്തുക്കൾ പൊടിച്ച് പാക്ക് ചെയ്യുന്ന യൂണിറ്റാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
നാട്ടുകാർക്ക് സംശയം തോന്നിയതിനെത്തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫാക്ടറിയിൽ ഉണ്ടായിരുന്ന പട്ടാമ്പി സ്വദേശിയടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തുപട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദാണ് കെട്ടിടം വാടകയ്ക്ക് എടുത്തതെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. ഇവിടെയുണ്ടായിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പൊലീസ് പിടിച്ചെടുത്തു.
Discussion about this post