കൊച്ചി: ആംബുലൻസ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച സംഭവത്തിൽ രണ്ട് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. വഞ്ചിയൂർ വാഹനാപകട നഷ്ടപരിഹാര കോടതിയുടേതാണ് വിധി. ആശ്രിതർക്കു നഷ്ടപരിഹാരം നൽകാനാണ് വിധി. പലിശയും കോടതിച്ചെലവും ഉൾപ്പെടെയാണു നഷ്ടപരിഹാരം.
പൂവൻകോഴിയുമായി ബസിൽ കയറി; 30 രൂപ ടിക്കറ്റ് മുറിച്ച് കണ്ടക്ടർ
വയനാട്ടിൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട് എത്തിയ ഏറ്റുമാനൂർ സ്വദേശി പി. ജെ. ജയിംസും മകൾ അമ്പിളിയുമാണ് മരിച്ചത്. 2016 ജൂലൈ 26ന് വൈകിട്ട് 6നായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിൽ വച്ച് ന്യുമോണിയ ബാധിച്ച ജയിംസിനെ കോട്ടയത്തേക്ക് കൊണ്ടുവരും വഴിയാണ് ആംബുലൻസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
ആംബുലൻസ് മൂവാറ്റുപുഴയിൽ എത്തിയപ്പോൾ ഐസിയു ക്യാബിനിന്റെ ഇലക്ട്രിക് സപ്ലൈ നഷ്ടപ്പെട്ടു. എന്നാൽ ഇതു നന്നാക്കാൻ തയാറാകാതെ ഡ്രൈവർ യാത്ര തുടരുകയും ആംബുലൻസിൽ തീപടരുകയായിരുനു. ഡ്രൈവർ ചാടിയിറങ്ങി ആംബുലൻസിലുണ്ടായിരുന്നവരെ പുറത്തിറക്കുന്നതിനിടെ വാഹനം മുന്നോട്ടു നീങ്ങുകയും വൻ സ്‌ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നു.