നാദാപുരം; കെഎസ്ആർടിസി ബസിൽ മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന രണ്ടു വയസ്സുകാരിയുടെ സ്വർണ്ണാഭരണം മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. മധുര കൽമാട് സ്വദേശിനി പ്രിയ(25)യാണ് അറസ്റ്റിലായത്. തൊട്ടിൽപാലം സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രവര്‍ത്തകന് സ്വീകരണമൊരുക്കി ബിജെപി
ബുധനാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെ നാദാപുരം ബസ് സ്റ്റാൻഡിലാണ് സംഭവം. കുട്ടിയുടെ പാദസരം പറിച്ചെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബസിലെ യാത്രക്കാർ ബഹളം വയ്ക്കുകയും യുവതിയെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
അതേസമയം യുവതിയെ സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയപ്പോൾ ഒട്ടേറെപ്പേരുടെ ആധാർ, തിരിച്ചറിയൽ കാർഡുകളും, എടിഎം കാർഡുകളുമാണ് കണ്ടെത്തിയത്. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് ജയിലിലേക്കു മാറ്റി.