കോഴിക്കോട്: അമിത വേഗത്തിൽ വാഹനമോടിച്ചതിന് കണ്ണൂർ സ്വദേശിക്ക് പിഴയിനത്തിൽ ഈടാക്കിയത് 1.33 ലക്ഷം രൂപ. ഒരു വർഷത്തിനിടയ്ക്ക് 89 തവണയാണ് ഇദ്ദേഹത്തിന്റെ എസ് യു വി കാർ അമിതവേഗത്തിൽ ഓടുന്നത് ക്യാമറയിൽ പതിഞ്ഞത്.
1,33,500 രൂപയാണ് യുവാവിന് ആകെ ഫൈൻ വന്നത്. കഴിഞ്ഞദിവസം വാഹനം അപകടത്തിൽപ്പെട്ടിരുന്നു. തുടർന്ന് വാഹനം ഇൻഷ്വർ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് ഇത്രയും വലിയ പിഴ വന്നത് അറിഞ്ഞത്.
ആണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ യുവതിയുടെ തലയില്‍ ആണിയടിച്ച് കയറ്റി മന്ത്രവാദി
പിഴ അടയ്ക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പ് യുവാവിന്റെ എസ് യുവി വാഹനം ബ്ലാക്ക് ലിസ്റ്റിലും പെടുത്തി.
കോഴിക്കോട് ആർടി ഓഫീസിൽ ഇത്രയും വലിയ തുക പിഴ അടച്ച ശേഷമാണ് യുവാവിന് ഇൻഷുറൻസ് പുതുക്കാനും സാധിച്ചത്. അമിതവേഗതയ്ക്ക് 1500 രൂപയാണ് ഒരു തവണ മാത്രം അടയ്ക്കേണ്ടത്. വാളയാർ – തൃശൂർ റോഡിലാണ് ഈ വാഹനം ഏറ്റവുമധികം തവണ ക്യാമറയിൽ പതിഞ്ഞത്.