വിഭവങ്ങൾ ഒരുപാട് ഇല്ലെങ്കിലും തീൻമേശയിൽ ഒരു സാമ്പാർ ഉണ്ടെങ്കിൽ ഊണിന്റെ പദവി തന്നെ മാറും. സദ്യയുടെ അനുഭവം പകരുന്ന സാമ്പാർ മലയാളിയുടെ ഭക്ഷണശീലത്തിൽ നിന്നും ഒഴിവാക്കാൻ സാധിക്കാത്ത വിഭവം തന്നെയാണ്. എന്നാൽ, സാമ്പാർ ഉണ്ടാക്കുന്നത് അൽപം പ്രയാസകരമാണെന്നാണ് പാചകപ്രേമികൾ പോലും ധരിച്ചിരിക്കുന്നത്. പക്ഷെ, ഞെടിയിടയിൽ സാമ്പാർ തയ്യാറാക്കാനുള്ള തന്ത്രം പങ്കുവെയ്ക്കുകയാണ് സപ്ലൈകോ പുറത്തിറക്കുന്ന ശബരി ബ്രാൻഡ് സാമ്പാർ പൗഡർ.
ശബരി സാമ്പാർ പൊടിയുടെ പായ്ക്കറ്റിന് പുറകിലായി നൽകിയിരിക്കുന്ന റെസിപി ഉപയോഗിച്ച് ഒരു തവണയെങ്കിലും സാമ്പാർ വെച്ചാൽ പിന്നീട് സാമ്പാർ ഉണ്ടാക്കുന്നത് വളരെ എളുപ്പമാണെന്ന് പാചകം അറിയാത്തവർ പോലും പറയും.
മറ്റ് മസാല-കറി പൊടികളൊന്നും ചേർക്കാതെ തന്നെ ശബരി ബ്രാൻഡ് സാമ്പാർ പൊടി മാത്രം ഉപയോഗിച്ച് രുചികരമായ സാമ്പാർ തയ്യാറാക്കാം. സ്വന്തമായി കണ്ടെത്തിയ രുചിക്കൂട്ട് ഉപയോഗിച്ച് സാമ്പാർ വെയ്ക്കുമ്പോഴാകാട്ടെ രുചി വർധിപ്പിക്കാൻ ഒരു സ്പൂൺ ശബരി ബ്രാൻഡ് സാമ്പാർ പൊടി ചേർക്കുകയുമാവാം.
സാമ്പാർ പോലെ തന്നെ നമ്മുടെ ഭക്ഷണശീലത്തിൽ ഇടം പിടിച്ചിരിക്കുന്ന രസവും ഇതേ രീതിയിൽ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. സദ്യയോടൊപ്പവും ബിരിയാണിക്കൊപ്പവും വടയുടേയോ മറ്റ് പലഹാരങ്ങൾക്കൊപ്പം എല്ലാം കൂട്ടുചേരുന്ന ‘രസം’ തയ്യാറാക്കിൻ നിമിഷങ്ങൾ മതി. ശബരി രസം പൗഡർ ഉപയോഗിച്ചാൽ അതീവ രുചുകരമായ രസം വിളമ്പാം. ശബരി ബ്രാൻഡ് രസം പൗഡറിന് പുറകിലായി രുചികരമായ റെസിപി നൽകിയിട്ടുമുണ്ട്. പാചകമറിയാത്തവരെ മാസ്റ്റർ ഷെഫ് ആക്കുന്ന രസം പാചക റെസിപിക്ക് ജനകീയത വർധിക്കുകയാണ്.
ALSO READ- വേറൊരു പൊടിയും വേണ്ട, ശബരി സാമ്പാർ-രസം കറിക്കൂട്ടുകൾ മാത്രം മതി വിഭവസമൃദ്ധമായ സദ്യ റെഡി!
ഇനി ഒട്ടും വൈകിക്കേണ്ട, ചൂടോടെ സാമ്പാറും രസവും നുണയാൻ ശബരി ബ്രാൻഡ് രസക്കൂട്ടുകൾ സ്വന്തമാക്കാം, പാചകവിദഗ്ധരെ വെല്ലുന്ന സദ്യ ഒരുക്കാം. ശബരി സാമ്പാർ പൗഡറിന്റെ നൂറ് ഗ്രാം പാക്കിന് 36 രൂപയും ശബരി രസം പൗഡറിന്റെ നൂറുഗ്രാം പാക്കിന് 44 രൂപയുമാണ് വിപണിയിലെ വില. സപ്ലൈകോ ശബരി ഉത്പന്നങ്ങൾ സമീപത്തെ സപ്ലൈകോ ഔട്ലെറ്റുകളിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് വഴി ഓർഡർ ചെയ്യാവുന്നതാണ്. ഹോം ഡെലിവറിയായി ഉത്പന്നങ്ങൾ വീട്ടിലെത്തും. പ്ലേ സ്റ്റോറിൽ നിന്നും ‘സപ്ലൈ കേരള’ ആപ്പ് ഡൗൺലോഡ് ചെയ്യാം.