ദുബായ് എക്സ്പോയിൽ റോയൽ ലുക്കിൽ തിളങ്ങി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തരംഗമായി കഴിഞ്ഞു. ‘ഇന്ത്യയുടേതിനു പുറമേ സൗദി അറേബ്യ, യുഎസ്എ, ജർമനി പവലിയനുകൾ സന്ദർശിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് മന്ത്രി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കോട്ടും സ്യൂട്ടുമിട്ട് പുതുപുത്തൻ ലുക്കിലാണ് മന്ത്രി.
ഷർട്ടും മുണ്ടും മാത്രം ധരിച്ചു കണ്ട മന്ത്രിയെ ഈ ലുക്കിൽ കണ്ടതോടെ ചിത്രത്തിന് വൻ പ്രതികരണങ്ങളാണ് ഉയർന്നത്. മന്ത്രിയുടെ സ്റ്റൈയിലിനെ പുതുതലമുറ ഏറ്റെടുത്തു കഴിഞ്ഞു. ‘മിനിസ്റ്റർ ബ്രോ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ റഹീം പങ്കുവെച്ചത്. യു.എസ്.എ , സൗദി അറേബ്യ, ജർമനി രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ച മന്ത്രി. വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
മന്ത്രി മുഹമ്മദ് റിയസിനൊപ്പം സംസ്ഥാന ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും എക്സ്പോ വേദിയിലുണ്ടായിരുന്നു. ലുക്ക് പോലെ തന്നെ പുതിയ പ്രതീക്ഷകൾ കേരളത്തിലെ ടൂറിസത്തിൽ കൊണ്ടുവരുമോ എന്ന ആകാംക്ഷയും ജനങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. മുൻപ് മുഖ്യമന്ത്രിയുടെ പുത്തൻ ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസിൻറെ വേഷവും ചർച്ചയായത്.
Discussion about this post