കോഴിക്കോട്: മിമിക്രി വേദികളില്‍ നിന്നു സിനിമയിലെത്തി മലയാളി മനസില്‍ ഇടം നേടിയ ഹരീഷ് കണാരന് പറയുന്നു തന്റെ പുതിയ വാഹനത്തെ കുറിച്ച്. ഈ കോഴിക്കോടുകാരന് കൂട്ട് ജീപ്പ് കോമ്പസ്. കോംപസിന്റെ ലിമിറ്റഡ് വകഭേദമാണ് കൊച്ചിയിലെ ജീപ്പ് ഡീലര്‍ഷിപ്പായ പിനാക്കിളില്‍ നിന്ന് താരം സ്വന്തമാക്കിയത്.
എന്നാല്‍ വാഹനങ്ങള്‍ ഇഷ്ടമുള്ള അദ്ദേഹം ജീപ്പ് കോംപസിന്റെ സുരക്ഷയും സൗകര്യങ്ങളും വിലയിരുത്തിയാണ് വാഹനം വാങ്ങിയത്. സെഗ്മെന്റിലെ തന്നെ ഏറ്റവും മികച്ചൊരു വാഹനമാണ് ജീപ്പ്, കാണാനും അടിപൊളി ഹരീഷ് കണാരന് പറയുന്നു. മാരുതി സെന്നും, ഫോക്സ്വാഗണ് പോളോയുമാണ് കോംപസിനെ കൂടാതെ സ്വന്തമായുള്ളത്.
ജീപ്പിന്റെ ചെറു എസ്യുവി കോംപസ് ഇന്ത്യയില്‍ എത്തിയത് കഴിഞ്ഞ ജൂലൈ 31നായിരുന്നു. പുറത്തിറങ്ങിയതു മുതല്‍ മികച്ച പ്രതികരണമാണ് കോംപസിന് ലഭിക്കുന്നത്. 2 ലീറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ എന്നിങ്ങനെ രണ്ട് എന്‍ജിനുകളാണ് കോംപസിനുള്ളത്.
Discussion about this post