തൃശ്ശൂർ: രേഖകളുടെ നൂലാമാലകളില്ലാതെ തന്നെ വ്യാപാരികൾക്ക് അനായാസം ബിസിനസ് ശക്തിപ്പെടുത്താനുള്ള പണം നൽകുന്ന മികച്ച വായ്പാ പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ് മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ്. സംരംഭകർക്കും ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കുമെല്ലാം കൈത്താങ്ങാകുന്ന രീതിയിലാണ് വായ്പാ പദ്ധതികൾ മാക്സ്വാല്യു ഒരുക്കിയിരിക്കുന്നത്.
മാക്സ്വാല്യുവിന്റെ ‘വ്യാപാരി ക്ഷേമ’ വായ്പാ പദ്ധതിയിലൂടെ കുറഞ്ഞ രേഖകൾ സമർപ്പിച്ച്, സിബിൽ സ്കോർ കണക്കാക്കാതെ, ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ പണം വായ്പയായി കരസ്ഥമാക്കാം. ഈ പദ്ധതിയിലൂടെ അഞ്ചുലക്ഷം രൂപ വരെ വായ്പ സംരംഭകർക്ക് ലഭിക്കും. വ്യാപാരികൾക്കും സംരംഭകർക്കും മറ്റ് സേവനദാതാക്കൾക്കുമെല്ലാം ബിസിനസ് ആവശ്യത്തിനായി ഈ വായ്പാ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
അപേക്ഷിക്കുന്ന അതേദിവസം തന്നെ പണം ലഭിക്കുന്ന രീതിയിലാണ് ഈ വായ്പാ പദ്ധതി. അപേക്ഷകർക്ക് കാത്തിരിപ്പിന്റേയോ രേഖകളുടെ മറ്റു നൂലാമാലകളുടേയോ ആശങ്കകളില്ലാതെ അതിവേഗത്തിലാണ് വായ്പ അനുവദിക്കുന്നത്.
വ്യാപാരി ക്ഷേമ വായ്പാ പദ്ധതിക്ക് പുറമെ വ്യാപാരികളുടെ മനസറിഞ്ഞ് മറ്റു രണ്ട് പുതിയ വായ്പാ പദ്ധതികളും മാക്സ്വാല്യു അവതരിപ്പിച്ചിരിക്കുകയാണ്. ‘മാക്സ് വാണിജ്യ’, ‘മാക്സ് സമൃദ്ധി’ പദ്ധതികളിലൂടെ സാമ്പത്തിക, വ്യാപാര ആവശ്യങ്ങൾക്കായി ചെറുകിട വ്യാപാരികൾ ഉൾപ്പടെയുള്ള പ്രാദേശിക സംരംഭകർക്ക് പണം ലഭിക്കും.
ചെറുകിട, ഇടത്തരം കച്ചവടക്കാർ, വ്യാപാരികൾ, വ്യവസായ സംരംഭകർ, ഉത്പന്ന നിർമ്മാതാക്കൾ, സേവനദാതാക്കൾ, കുടിൽ വ്യവസായ സംരംഭകർ തുടങ്ങിയവർക്ക് സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ള സംരംഭം പുതുക്കാനും ഗുഡ്സ് ആന്റ് സ്റ്റോക്ക് പർച്ചേസിനും ഉപകരണങ്ങൾ വാങ്ങിക്കാനുമെല്ലാം ഈ വായ്പാ പദ്ധതികൾ പ്രയോജനപ്പെടുത്താം.
സാമ്പത്തിക ഉറവിടം കാര്യമായി ഇല്ലാത്ത വ്യവസായ സംരംഭകർക്കും ഔദ്യോഗികമല്ലാത്ത പ്രാദേശിക പലിശക്കാരെ പണത്തിനായി ആശ്രയിക്കുന്നവർക്കും വലിയ ആശ്വാസം പകരുന്നതാണ് മാക്സ്വാല്യു ക്രെഡിറ്റ്സ് ആന്റ് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡിന്റെ വായ്പാ പദ്ധതികൾ. ഇനി കൊള്ളപ്പലിശ നൽകി പണം നഷ്ടപ്പെടുത്താതെ ഔദ്യോഗികമായി വായ്പ സ്വന്തമാക്കി ലളിതമായ തിരിച്ചടവിലൂടെ സംരംഭത്തെ മെച്ചപ്പെടുത്താം.
ഉത്സവകാലത്തും മറ്റും കൂടുതൽ സ്റ്റോക്കുകൾ വാങ്ങാനും മറ്റും കഷ്ടപ്പെടുന്ന ചെറുകിട സംരംഭകരെ ലക്ഷ്യം വെച്ചാണ് മാക്സ്വാല്യു ഈ മൂന്ന് വായ്പാ പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നത്. കൊള്ളപലിശക്കാരുടെ കരങ്ങളിൽ വീണു പോവാതെ സംരംഭകരെ സംരക്ഷിക്കുന്ന വായ്പാ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
രേഖകളുടെ വലിയ ഭാരമില്ലാതെ, ഏറ്റവും കുറഞ്ഞരേഖകൾ മാത്രം സമർപ്പിച്ച് ഏറ്റവും കുറഞ്ഞപലിശയും പ്രോസസിങ് ഫീസുമുള്ള വായ്പ സ്വന്തമാക്കാം. ആകർഷകമായ തിരിച്ചടവ് വ്യവസ്ഥകളിൽ അപേക്ഷകന് താൽപര്യവും സൗകര്യപ്രദവുമായ രീതി തെരഞ്ഞെടുത്ത് പണം തിരിച്ചടക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: ഫസ്റ്റ് ഫ്ളോർ, സീകെ പ്ലാസ, മെട്രോപൊളിറ്റൻ ആശുപത്രിക്ക് എതിർവശം, കൂർക്കഞ്ചേരി, തൃശ്ശൂർ-680007 വെബ്സൈറ്റ്:www.maxvaluecredits.com ഇമെയിൽ: [email protected] ഫോൺ: 0487-2426799
Discussion about this post