സുൽത്താൻ ബത്തേരി: കണ്ണ് ചിമ്മുന്ന വേഗത്തിൽ ശിവപ്രിയയുടെ കൺമുന്നിൽ നഷ്ടമായത് സ്വന്തം അച്ഛനെ. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകർത്തെറിഞ്ഞതാകട്ടെ ചരക്കുലോറിയുടെ അമിതവേഗതയും. ഓടി മാറാനുള്ള സമയം പോലും പ്രതീഷിന് ലഭിച്ചിരുന്നില്ല. ഞൊടിയിടയിൽ മരണം സംഭവിച്ചു. ഇതോടെ ഈ കൊച്ചു കുടുംബം അനാഥമായി.
സ്ത്രീകൾ കുട്ടികളെ ഉണ്ടാക്കുന്ന മെഷീനോ..? ചാവറ മാട്രിമോണിയുടെ പരസ്യത്തിനെതിരെ രൂക്ഷവിമർശനം, വീഡിയോ
പാതിരിപ്പാലം ഗുളികൻതറ ക്ഷേത്രത്തിന് മുൻപിൽ ദേശീയപാത 766ൽ നിയന്ത്രണം വിട്ട പാഞ്ഞെത്തിയ ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചാണ് ഓട്ടോ ഡ്രൈവറായ പ്രതീഷിനെ മരണം തട്ടിയെടുത്തത്. അടുത്ത വീട്ടിലെ വളർത്തു പൂച്ചയുടെ നഖവും രോമവും വെട്ടി വൃത്തിയാക്കുന്നതിനാണ് രാവിലെ പൂച്ചയെയുമെടുത്ത് ഇറങ്ങിയത്.
മകൾ ശിവപ്രിയയും തന്റെ പിതാവിനൊപ്പം കൂടി. യാത്രയ്ക്കിടെ പാതിരിപ്പാലം ക്ഷേത്രത്തിൽ കയറുന്നതിനായി ഓട്ടോ നിർത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചരക്കുമായി അമിത വേഗത്തിലെത്തിയ ലോറി കാറിനു പിന്നിലാണ് ആദ്യമിടിച്ചത്. കാറിനെ നിരക്കിയെത്തി ക്ഷേത്രത്തിന്റെ വേലിയോട് ചേർന്ന് നിൽക്കുകയായിരുന്ന ലോട്ടറി കച്ചവടക്കാരൻ ഹുസൈനെ ഇടിച്ചു തെറിപ്പിച്ചു.
തുടർന്നാണ് ഓട്ടോയുടെ അകത്തിരുന്ന മകളുമായി പുറത്ത് നിന്നു സംസാരിക്കുകയായിരുന്ന പ്രതീഷിനെയും ഇടിച്ചിട്ടത്. പ്രതീഷ് ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപെട്ടു. ഓട്ടോ റോഡിലേക്ക് ഉരുണ്ടു നീങ്ങിയതിനാൽ ശിവപ്രിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. എന്നാൽ കൺമുൻപിൽ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ.
Discussion about this post