കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവച്ച് സുഹൃത്തുക്കള്‍.
ദിലീപിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു വിധി ജസ്റ്റിസ് പി ഗോപിനാഥാണ് ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം, അനുകൂലവിധിയെത്തുടര്‍ന്ന് ദിലീപിന്റെ സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പ്രകടിപ്പിച്ചു. ദൈവം വലിയവനാണ് എന്നായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ നാദിര്‍ഷയുടെ പ്രതികരണം
‘ലോകായുക്തയെ വന്ധ്യങ്കരിച്ചത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. ‘ക്ഷീരമുള്ളോരകിടിന് ചുവട്…’ ദിലീപ് തന്നെ മാധ്യമ ധര്‍മ്മം!’ ദിലീപിന്റെ സുഹൃത്തും സംവിധാനകനുമായ വ്യാസന് കെപിയും ജാമ്യവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഇങ്ങനെ പ്രതികരിച്ചു.
ജോണ്‍ ഡിറ്റോ (സംവിധായകന്): ദിലീപിന് സ്വാഭാവിക നീതി കിട്ടി. ബാലചന്ദ്രകുമാറിന്റെയും പോലീസിന്റേയും ചാനലുകളുടേയും നീചോദ്ദേശം കോടതി വാരിവലിച്ചു കളഞ്ഞു. സന്തോഷം.
രാജീവ് ആലുങ്കല്‍ (ഗാനരചയിതാവ്): ഗോഡ് ഈസ് ഗ്രേറ്റ്. സത്യം ജയിച്ചു.
അതേസമയം വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയെ സമീപിക്കും. ജനുവരി 10 നാണ് ദിലീപ് കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പലതവണ വാദം കേട്ട ഹര്‍ജിയിലെ വാദം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്.
Discussion about this post