കുറച്ച് വെളിപ്പെടുത്തലുകൾ നടത്തി ജനങ്ങളെ കേൾപ്പിക്കാനല്ല താൻ തുറന്ന് പറയുന്നത്; കാരണം വെളിപ്പെടുത്തി ബാലചന്ദ്രകുമാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിനെ സംബന്ധിച്ച തന്റെ വെളിപ്പെടുത്തലുകൾ ജനശ്രദ്ധയ്ക്ക് വേണ്ടിയല്ലെന്ന് ബാലചന്ദ്രകുമാർ. തനിക്കെതിരെ ദിലീപ് ഉയർത്തുന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് താൻ വെളിപ്പെടുത്തലുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ കുറെശ്ശ കുറശ്ശേ വെളിപ്പെടുത്തലുകൾ നടത്തി ജനങ്ങളെ കേൾപ്പിക്കലല്ല തന്റെ ഉദ്ദേശ്യമെന്നും ദിലീപിൽ നിന്ന് തനിക്ക് ജീവന് ഭീഷണി നേരിട്ട ഘട്ടത്തിലാണ് താൻ എല്ലാ കാര്യങ്ങളും പറയുന്നതെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് പരാതി നൽകിയപ്പോഴാണ് നടിയെ ആക്രമിച്ച കേസ് പശ്ചാത്തലവും വ്യക്തമാക്കേണ്ടി വന്നതെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി.

അദ്ദേഹമിങ്ങനെ ഇൻസ്റ്റാൾമെന്റ് പോലെ കാര്യങ്ങൾ പറയുന്ന സാഹചര്യത്തിൽ മാത്രമാണ് ഞാൻ ഇങ്ങനെ പ്രതിരോധിക്കുന്നത്. അല്ലാതെ ഇതെല്ലാം ജനങ്ങൾ കേട്ട് രസിക്കട്ടെ എന്ന ഉദ്ദേശ്യം എനിക്കില്ല. ഞാനെന്തിനാണ് കേസ് കൊടുത്തത്. എനിക്കപകടം വരാതിരിക്കാൻ വേണ്ടിയാണ്. അപകടം വരാനുള്ള കാരണങ്ങൾ പറഞ്ഞപ്പോഴാണ് നടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ പുറത്തു വരുന്നത്. അത് കൊണ്ടാണ് ഓരോ ഘട്ടമായി ഇക്കാര്യങ്ങൾ തുറന്നു പറയേണ്ടി വരുന്നത്. എന്റെ പ്രതിരോധമാണിതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ALSO READ- അറസ്റ്റിലായവർ യഥാർഥ പ്രതികളല്ലെന്ന് പറഞ്ഞ സാബു ജേക്കബ് തൊഴിലാളികളെ ജാമ്യത്തിലെടുക്കാതെ കൈകഴുകി; പണം പിരിച്ച് തൊഴിലാളികൾ

ദിലീപിപ്പോൾ പുറത്തു വിട്ട ശബ്ദസന്ദേശത്തിന്റെ പൂർണരൂപം ഉടൻ പുറത്തു വിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. സാമ്പത്തിക പ്രയാസം ലഭിച്ചിരുന്ന സമയത്ത് അവസാനത്തെ കച്ചിത്തുരുമ്പെന്ന നിലയിലാണ് ദിലീപിന് സന്ദേശം അയച്ചത്. അതിന് ദിലീപ് മറുപടി പോലും തന്നിരുന്നില്ല. ദിലീപിനോട് ഇതിനു ശേഷം പകയുണ്ടെന്നാണ് ഇപ്പോഴത്തെ ആരോപണം. അത് തെളിയിക്കാനുള്ള യാതൊരു തെളിവും ദിലീപിന്റെ പക്കലില്ല. അയച്ച സന്ദേശത്തിന് ദിലീപിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായി മറുപടിയെന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിനാണ് എനിക്കദ്ദേഹത്തോട് പക തോന്നേണ്ടത്. ഓഡിയോ ക്ലിപ്പിന്റെ പൂർണ രൂപം ഈ സാഹചര്യത്തിൽ പുറത്തു വിടുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

Exit mobile version