കഴിഞ്ഞ വര്‍ഷത്തില്‍ ശബരിമലയില്‍ എത്തിയത് 68 ലക്ഷം തീര്‍ത്ഥാടകര്‍ മാത്രം! മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ചു; വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെയാണ് എ പദ്മകുമാറിന്റെ ആരോപണങ്ങള്‍.

കോഴിക്കോട്: മുന്‍ വര്‍ഷങ്ങളില്‍ ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചതെന്ന വിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്ത്. കഴിഞ്ഞ വര്‍ഷം 68 ലക്ഷം തീര്‍ത്ഥാടകരാണ് എത്തിയത്. പക്ഷേ കണക്കുകള്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് അദേഹം പറയുന്നു.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കെതിരെയാണ് എ പദ്മകുമാറിന്റെ ആരോപണങ്ങള്‍. ശബരിമലയില്‍ ഈ വര്‍ഷം ഇതുവരെ 32 ലക്ഷം തീര്‍ത്ഥാടകര്‍ എത്തി. ഈ വര്‍ഷം ഇതുവരെയുളള വരുമാനം 105 കോടിയെന്നും ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 164 കോടി ആയിരുന്നു വരുമാനം.

അരവണ മേശമായിരുന്നു എന്നതെല്ലാം വ്യാജ പ്രചരണങ്ങള്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസത്തിലാണ് വ്യാജ പ്രചരണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ പ്രളയം കണക്കിലെടുത്ത് ആ മാസം അരവണ ഉത്പാദനം നടന്നിട്ടില്ല എന്നും പദ്മകുമാര്‍ പറഞ്ഞു. അതേസമയം, ശബരിമല വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version