വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐ കടന്നു പിടിച്ചു, യുവാവിനെ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്ഐയെ കടന്നു പിടിച്ച യുവാവിനെ സാഹസികമായി പിടികൂടി. വനിതാ എസ്ഐ തന്നെയാണ് ഇയാളെ ജീപ്പിൽ പിന്തുടർന്ന് പിടികൂടിയത്. പുവാട്ടുപറമ്പ് പുറക്കാട്ടുകാവ് മീത്തൽ ഷെറിലിനെയാണ് (35) കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിന് ആസ്പദമായ സംഭവം നടന്നത് വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മാവൂർ റോഡിൽ വെള്ളിപറമ്പ് ആറാം മൈലിനു സമീപത്താണ്.വാഹനപരിശോധന നടത്താനായി റോഡരികിൽ കാത്ത് നിന്ന വനിതാ എസ്‌ഐയെ ബൈക്കിൽ എത്തിയ ഷെറിൽ കടന്നുപിടിച്ചു. റോഡിൽ പൊലീസ് സംഘം നിൽക്കുന്നത് കണ്ട യുവാവ് ബൈക്ക് പതുക്കെ ഓടിച്ച് വനിതാ എസ്‌ഐയുടെ സമീപത്ത് എത്തി കടന്നു പിടിക്കുകയുമായിരുന്നു. തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വനിത എസ്‌ഐ ഉടൻതന്നെ ജീപ്പിൽ പിന്തുടർന്ന് ഒരു കിലോമീറ്ററിനപ്പുറം വെച്ച് ഷെറിലിനെ പിടികൂടുകയായിരുന്നു.

‘ഇത് അമ്മയുടെ പാംപേഴ്സ് ആണോ?’ കുഞ്ഞുയാമിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകി ശില്പ ബാല

ബൈക്കിന് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് ഷെറിലിനെ പിടികൂടിയത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ മെഡിക്കൽ കോളജ് സിഐ എം.എൽ.ബെന്നി ലാലുവിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ഷെറിൽ മുമ്പ് അബ്കാരി കേസിൽ പ്രതിയായിരുന്നു ഷെറിൽ.കോടതിയിൽ ഹാജരാക്കിയ റിമാൻഡ് പ്രതിയ ചെയ്തു.

Exit mobile version