‘കാറിന്റെ പേരിൽ വഴക്ക് പതിവ്, കിടന്നിരുന്നത് രണ്ട് മുറിയിൽ’ അന്ന് കിരണിന്റെ സഹോദരി കീർത്തി പറഞ്ഞത്; കോടതിയിലെത്തിയപ്പോൾ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്ന് മൊഴി! കൂറുമാറ്റം

Vismaya suicide | Bignewslive

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്നുള്ള വിസ്മയയുടെ ആത്മഹത്യ കേസിൽ പ്രതി കിരൺ കുമാറിന്റെ സഹോദരി കീർത്തി കൂറുമാറി. ഇതോടൊപ്പം രണ്ടുപേർ കൂടി കൂറുമാറിയിട്ടുണ്ട്. കിരണിന്റെ വല്യച്ഛന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരൻ അനിൽകുമാർ, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരിയായ ബിന്ദു കുമാരി എന്നിവരുമാണു കൂറുമാറ്റം നടത്തിയത്. കേസിൽ കിരണിന്റെ പിതാവ് സദാശിവൻപിള്ള ഉൾപ്പെടെ ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവരുടെ എണ്ണം 4 ആയി.

താനും വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ടു കിരണും വിസ്മയയും തമ്മിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നൽകിയതോടെ കീർത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.

ഒരു ലക്ഷത്തിന്റെ റിവോള്‍വറും സ്വര്‍ണക്കടുക്കനും രുദ്രാക്ഷവും: ആകെ 1.54 കോടിയുടെ സമ്പാദ്യം; യോഗി ആദിത്യനാഥ്

നേരത്തെ, കിരണിനു സ്ത്രീധനമായി കാർ നൽകിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്മയയും കിരണും തമ്മിൽ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളാണ് ഉറങ്ങിയിരുന്നതെന്നുമാണു കീർത്തി നൽകിയ മൊഴി.

ഇതിൽ നിന്നാണ് കിരണിന് അനുകൂലമായി മൊഴി മാറ്റിയത്. 2021 ജൂൺ 13നു വിസ്മയ തനിക്കു വാട്‌സാപ് സന്ദേശങ്ങൾ അയച്ചിരുന്നെന്നും താനതു ഡിലീറ്റ് ചെയ്തിരുന്നുവെന്നും മൊഴി നൽകി. ജൂൺ 6ലെ 4 സന്ദേശങ്ങൾ വിസ്മയ തനിക്ക് അയച്ചതാണെന്നും കീർത്തി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്താരത്തിൽ മൊഴി നൽകി. വിസ്മയയും കീർത്തിയും തമ്മിലുള്ള ഫോൺ സംഭാഷണവും കോടതിയെ കേൾപ്പിച്ചു. കേസിന്റെ വിചാരണ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ സുജിത് മുൻപാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.

Exit mobile version