അതിവേഗത്തിൽ ചലനം, കൃത്യമായി കൊത്താനുള്ള കഴിവ്;100 മനുഷ്യരെ കൊല്ലാനുള്ള വിഷമുള്ള ലോകത്തെ ഏറ്റവും വിഷമേറിയ പാമ്പ്; അറിയണം ഈ ഭീകരനെ

മനുഷ്യന് എക്കാലവും ഭയമുള്ള ജീവിയാണ് പാമ്പ്. മനുഷ്യവർഗത്തിന് മാത്രമല്ല, നിവർന്ന് നിൽക്കാൻ കഴിവുള്ള ചിമ്പാൻസികൾക്കും ജന്മനാതന്നെപാമ്പ് പോലുള്ള ഇഴജന്തുക്കളോട് ഭീതിയാണ്. ഇത്തരത്തിലുള്ള ഭയത്തെ അതിജീവിച്ച പാമ്പുപിടുത്തക്കാരോട് അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ആരാധന തോന്നും.

വിഷമേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇത്തരത്തിൽ പാമ്പുകളോടുള്ള ഭയത്തെ അതിജീവിച്ച് സെലിബ്രിറ്റി പദവിയിലെത്തിയ വ്യക്തിയാണ്. വാവ സുരേഷിനെ കടിച്ച മൂർഖൻ ഉൾപ്പടെ ലോകത്ത് വിഷമേറിയതും വിഷമില്ലാത്തതുമായി മൂവായിരത്തിലേറെ ഇനത്തിൽപ്പെട്ട പാമ്പുകളുണ്ടെന്നാണ് കണക്ക്. ഇതിൽ അറുന്നൂറോളം ഇനങ്ങൾ വിഷമുള്ളതാണ്.

മൂർഖൻ, രാജവെമ്പാല, അണലി, ശംഖുവരയൻ തുടങ്ങി നമ്മുടെ നാട്ടിൽ പൊതുവെ ഭയമുണ്ടാക്കുന്നത് ഈ പാമ്പുകളെ കൂടാതെ റാറ്റിൽ സ്‌നേക്, ബ്ലാക്ക് മാംബ തുടങ്ങിയ ഇനങ്ങളെ കുറിച്ചും പലർക്കും അറിവുണ്ടാകും.

എന്നാൽ, ഏറ്റവും വിഷമേറിയ പാമ്പ് ഇവയൊന്നുമല്ല. ലോകത്തെ ഏറ്റവും തീവ്രമായ വിഷം വഹിക്കുന്ന ഏറ്റവും അപകടകാരിയായ പാമ്പ് ഇതൊന്നുമല്ല. ഓസ്‌ട്രേലിയയിൽ മാത്രം കാണപ്പെടുന്ന ഇൻലാൻഡ് ടൈപാൻ എന്നറിയപ്പെടുന്ന ഒരുതരം വിഷപാമ്പാണ് ലോകത്തെ തന്നെ ഏറ്റവും വിഷം വഹിക്കുന്ന പാമ്പ്. ഒക്‌സിയുറനസ് മൈക്രോലെപിഡോടസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പാമ്പ് ഒറ്റക്കൊത്തിൽ പുറപ്പെടുവിക്കുന്ന വിഷത്തിന് 100 മനുഷ്യരെ കൊല്ലാൻ കഴിയുമെന്ന് വിദഗ്ധർ പറയുന്നു. ഇതേ വിഷത്തിന് രണ്ടരലക്ഷം എലികളെ നശിപ്പിക്കാനും കഴിയുമെന്നാണ് കണ്ടെത്തൽ.

ടായ്‌പോക്‌സിൻ എന്ന ന്യൂറോടോക്‌സിൻ ശ്രേണിയിലുള്ള ജൈവരാസവസ്തുവും മറ്റ് അപകടകരമായ രാസസംയുക്തങ്ങളും അടങ്ങിയതിനാലാണ് ടൈപാന്റെ വിഷം വളരെയേറെ അപകടകാരിയാകുന്നത്. മനുഷ്യരിൽ ഇതു പ്രവേശിച്ചു കഴിഞ്ഞാൽ ഉടനടി പേശികളെ അതു മരവിപ്പിക്കുകയും രക്തധമനികൾക്കും ശരീരകലകൾക്കും നാശം സംഭവിപ്പിക്കുകയും ചെയ്യും.

also read- ‘ഞാന്‍ സുരേഷ്, വാവ സുരേഷ്’! ഓര്‍മ്മയും സംസാരശേഷിയും വീണ്ടെടുത്ത് വാവ സുരേഷ്, ആശ്വാസത്തോടെ കേരളം

ഓസ്‌ട്രേലിയയിൽ തന്നെ ടൈപാൻ വിഭാഗത്തിൽ രണ്ടു തരം പാമ്പുകളുണ്ട്. കോസ്റ്റൽ ടൈപാൻ, ഇൻലാൻഡ് ടൈപാൻ. കോസ്റ്റൽ ടൈപാൻ എന്ന പേരിൽ തീരദേശമേഖലയിൽ കാണപ്പെടുന്ന പാമ്പുകളാണ് പൊതുവെ പരിചിതമായിട്ടുള്ളത്. എന്നാൽ ഇവയ്ക്ക് ഇൻലാൻഡ് ടൈപാനെ അപേക്ഷിച്ച് വിഷം കുറവാണ്. പക്ഷേ കോസ്റ്റൽ ടൈപാനുകൾ അപകടകാരികളാണ് മനുഷ്യരെ ആക്രമിക്കുന്നത് കൂടുതലും കോസ്റ്റൽ ടൈപാനാണ്. ഇൻലാൻഡ് ടൈപാൻ നാണംകുണുങ്ങികളായി മനുഷ്യരിൽ നിന്നും മറ്റും ഒളിച്ചിരിക്കുന്നതിനാൽ വിഷം തീവ്രമായി ഉണ്ടെങ്കിലും അപകടകാരികളായി വിലയിരുത്താറില്ല.

അതേസമയം, കോസ്റ്റൽ ടൈപാനാകട്ടെ മനുഷ്യരെ ആക്രമിക്കാൻ മടി കാണിക്കാറില്ല, ഇവയുടെ കടിയേൽക്കുന്നവരിൽ 80 ശതമാനം പേരും മുൻപ് മരിച്ചിരുന്നു. ഇന്ന് ഇതിന്റെ വിഷത്തെ പ്രതിരോധിക്കുന്ന ആന്റി വെനം മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.

മധ്യ ആഫ്രിക്കയിലെ സമ ഊഷര മേഖലകളിൽ കൂടുതലായി താവളമുറപ്പിച്ചിരിക്കുന്ന പാമ്പുകളാണ് ഇൻലാൻഡ് ടൈപാൻ. ഇവയെ 1879ലാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് 1882ൽ വീണ്ടും മനുഷ്യർ കണ്ടെത്തി. പിന്നെ 90 വർഷം കഴിഞ്ഞ് 1972 ലാണ് ഇവയെ വീണ്ടും പിടികൂടുന്നത്. കടുത്ത വിഷത്തിനൊപ്പം ഉയർന്ന ചലനവേഗവും കൃത്യമായി കൊത്താനുള്ള കഴിവും ഈ പാമ്പുകൾക്കുണ്ട്. 1.6 മീറ്ററാണ് സാധാരണ ഈ പാമ്പുകളുടെ നീളം. എന്നാൽ 2.5 മീറ്റർ വരെ നീളമുള്ള പാമ്പുകളും കൂട്ടത്തിലുണ്ടാകാൻ സാധയതയുണ്ട്. 10 മുതൽ 15 വർഷം വരെ ആയുസും ഇവയ്ക്കുണ്ട്.

also read- സപ്ലൈകോ വിൽപനശാലകൾ കണ്ടെത്താൻ എളുപ്പം, മൊബൈൽ ആപ്പ് പുറത്തിറക്കി; സപ്ലൈകോ മത്സരവിജയികളെ തെരഞ്ഞെടുത്തു

കാട്ടിലെ ചെറിയ എലികളേയും ചെറു ജീവികളേയും ഭക്ഷിക്കുന്ന ഇവയ്ക്ക് മനുഷ്യർക്കിടയിലേക്ക് വരാൻ ഇൻലാൻഡ് ടൈപാനു താൽപര്യമില്ല. പ്രകോപനം സൃഷ്ടിച്ചാൽ ആദ്യം ഫണമുയർത്തി മുന്നറിയിപ്പു തരും. വീണ്ടും പിന്മാറിയില്ലെങ്കിൽ മാത്രമാണ് ടൈപാൻ ആക്രമിക്കാൻ മുതിരുക.

ALSO READ- ഒരേ സമയം രണ്ട് യുവതികളെ പ്രണയിച്ച് യുവാവ്; തർക്കത്തിനിടെ ഒരു യുവതി കടലിൽ ചാടി; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാമുകൻ മുങ്ങി മരിച്ചു; യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി

മനുഷ്യവാസം തീരെക്കുറവായ മേഖലകളിലാണ് ഇവ കൂടുതലായി താമസിക്കുന്നതും, മനുഷ്യരിൽ നിന്നും അകലം പാലിക്കുന്നു എന്നതിനാൽ തന്നെ അത്ര അപകടകാരിയായ ഒരു പാമ്പല്ലെന്ന് പൊതുവെ വിലയിരുത്താം. എന്നാൽ ഇതേ ഇനത്തിൽപ്പെട്ട ഓസ്‌ട്രേലിയയിലെ കോസ്റ്റൽ ടൈപാൻ, ആഫ്രിക്കയിൽ കാണപ്പെടുന്ന ബ്ലാക് മാംബയ്‌ക്കൊപ്പം ലോകത്തെ ഏറ്റവും അപകടകാരിയായ പാമ്പായി കണക്കാക്കപ്പെടുന്നു.

Exit mobile version