തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു. ബസ് ചാർജ് കൂട്ടേണ്ടി വരുമെന്നും വിദ്യാർത്ഥികളുടെ കൺസഷനിൽ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബിപിഎൽ വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനയിൽ അന്തിമ തീരുമാനം എടുക്കും.
മിനിമം ചാർജ് എട്ടിൽ നിന്ന് പന്ത്രണ്ടായി ഉയർത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറിൽ നടത്തിയ ചർച്ചയിൽ ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ അനിശ്ചിത കാല സമരത്തിലേക്ക് പോകാനൊരുങ്ങുകയാണ് സ്വകാര്യ ബസുടമകൾ.
ഫെബ്രുവരി ആദ്യവാരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിരക്ക് വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ലെങ്കിൽ യോഗം ചേർന്ന് അനിശ്ചിത കാല സമരം തീരുമാനിക്കും.7500 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.