മന്ത്രി സഭായോഗം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ ചർച്ചയ്ക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ഇന്ന് ചേരുന്ന മന്ത്രി സഭായോഗം വിലയിരുത്തും. നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമോയെന്ന കാര്യത്തിൽ ചർച്ച നടത്തുംബജറ്റ് സമ്മേളന തീയതിയിൽ യോഗം തീരുമാനം എടുത്തേക്കും. തിയറ്ററുകൾ അടച്ചിടുന്നതിനെതിരെ ഉടമകൾ നൽകിയ ഹർജി വീണ്ടും ഹൈക്കോടതിയുടെ പരിഗണയിലാണ്. എന്നാൽ തിയറ്ററുകൾ തുറക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറയുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു. ഈ ആഴ്ച വ്യാപനത്തോത് പതിനാറ് ശതമാനായി കുറഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി . വിദേശത്ത് നിന്ന് ഏഴ് ദിവസത്തിൽ താഴെ വരുന്നവർക്ക് ക്വാറന്റീൻ വേണ്ട. ഹ്രസ്വ കാലത്തേക്ക് വരുന്നവർ കേന്ദ്ര മാർഗ നിർദേശ പ്രകാരം പരിശോധന നടത്തണം. ആരോഗ്യ പ്രവർത്തകർ എൻ 95 മാസ്‌ക്,പി പി ഇ കിറ്റ് തുടങ്ങിയവ ഉറപ്പാക്കണെമന്നും മന്ത്രി നിർദേശിച്ചു.പാലിയേറ്റിവ് കെയർ പരിചരണം ഉറപ്പാക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ചെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

Exit mobile version