‘വെസ്പയിൽ ഒരു ഉദ്ഘാടനം’ എരഞ്ഞോളി പാലം വ്യത്യസ്തമായ രീതിയിൽ നാടിന് സമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്

Eranjoli Bridge | Bignewslive

തലശ്ശേരി: തലശേരി-വളവുപാറ റോഡിന്റെ ഭാഗമായ എരഞ്ഞോളി പുതിയ പാലം വ്യത്യസ്തമായ രീതിയിൽ നാടിന് സമർപ്പിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.

ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ ദുരൂഹ മരണം: പുനരന്വേഷണം നടത്തണമെന്ന് യുവാവിന്റെ കുടുംബം

എംഎൽഎ എ എൻ ഷംസീറിനൊപ്പം ഇരുചക്ര വാഹനമായ വെസ്പയിൽ യാത്ര നടത്തിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

കൊവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിന്റെ ഭാഗമായി പൊതുപരിപാടികൾ ഒഴിവാക്കിയിരുന്നു. 94 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലം 15.20 കോടി രൂപ ചെലവാക്കിയാണ് നിർമിച്ചത്. ഏറെ നാളായി നിലനിന്ന യാത്രക്കാരുടെ ബുദ്ധിമുട്ടിനാണ് ഇതോടെ അവസാനമാകുന്നത്.

പാലം നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ അസൗകര്യങ്ങളിൽ സഹകരിച്ച മുഴുവൻ ജനങ്ങളോടും നന്ദി അറിയിക്കുന്നുവെന്ന് എഎൻ ഷംസീർ എംഎൽഎ ഉദ്ഘാടനത്തിന് ശേഷം പറഞ്ഞു.

കുറച്ചു നാളുകളായി പറഞ്ഞു ശീലിച്ച എരഞ്ഞോളി പാലത്തിലെ ബ്ലോക്ക് ഇല്ലാതെ ഇനി തലശേരിയിലേക്ക് വന്നെത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലം ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ ഷംസീർ എംഎൽഎയും മന്ത്രി റിയാസും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Exit mobile version