അഗളി: വാക്ക് പാലിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിന് നിയമോപദേശത്തിന് അഭിഭാഷകനെ ചുമതലപ്പെടുത്തി. മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ വി. നന്ദകുമാറാണ് എത്തുക. താരത്തിന്റെ നിർദേശപ്രകാരം മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന റോബർട്ട് കുര്യാക്കോസ് ചുമതലപ്പെടുത്തിയത്.
അതേസമയം, സർക്കാരാണ് കേസ് നടത്തുക. കുടുംബത്തിന് ആവശ്യമായ നിയമോപദേശമോ, മധുവിന്റെ കുടുംബം ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആയിരിക്കും അഭിഭാഷകൻ നൽകുന്നച്. ഇതിനായി അഭിഭാഷകൻ മധുവിന്റെ കുടുംബവുമായി ചർച്ച നടത്തും. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന് നീതി ലഭിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് സൂപ്പർതാരം മമ്മൂട്ടി എത്തിയത്.
നാടൻ ബോംബ് നിർമ്മാണത്തിനിടെ അപ്രതീക്ഷിത സ്‌ഫോടനം; ആർഎസ്എസ് നേതാവ് ബിജു ആലക്കാടിന്റെ കൈവിരലുകൾ അറ്റു!
കേസിന്റെ നടപടികൾ ഇനിയും വിചാരണയ്ക്ക് പോലും എത്താത്ത സാഹചര്യത്തിൽ മധുവിന്റെ കുടുംബം വലിയ ആശങ്കയിലായിരുന്നു. ഈ വേളയിലാണ് മമ്മൂട്ടിയുടെ ഇടപെടൽ. മധുവിനും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായവും നൽകാമെന്നതായിരുന്നു മമ്മൂട്ടിയുടെ വാഗ്ദാനം.
മധുവിന്റെ കൊലപാതകവാർത്ത പുറത്തെത്തിയപ്പോൾ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയ പലരും പിന്മാറിയ ഘട്ടത്തിലും അന്ന് നൽകിയ വാക്ക് മാറ്റാതെ നിലകൊണ്ടാണ് മമ്മൂട്ടി ഈ വിഷയത്തിലും വ്യത്യസ്തനായിരിക്കുന്നത്. മധുവിനെ ആദിവാസിയെന്നല്ല അനുജനെന്നാണ് താൻ വിളിക്കുന്നതെന്നായിരുന്നു മമ്മൂട്ടി അന്ന് പ്രതികരിച്ചത്.
Discussion about this post