കാങ്കോൽ: നാടൻ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആർഎസ്എസ് നോതവിന്റെ കൈവിരലുകൾ അറ്റു. അപകടത്തിൽ ബിജു ആലക്കാടിന്റെ രണ്ട് കൈവിരലുകളാണ് അറ്റുപോയത്. പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാവിലെ 11 മണിയോടെ ബിജുവിന്റെ വീടിനു സമീപത്തുനിന്ന് സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ സ്ഫോടനം നടന്നതായി പോലീസിന് തെളിവ് കിട്ടിയിരുന്നില്ല. എന്നാൽ, ഈ സമയം ബിജു വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരിക്കേറ്റ ബിജു കോഴിക്കോട് അത്തോളിയിലെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണെന്ന് കണ്ടെത്തിയത്.
ആശുപത്രിയിൽ പെരിങ്ങോം എസ്.ഐ. പി. യദുകൃഷ്ണൻ പോയെങ്കിലും ചികിത്സയിലായിരുന്നതിനാൽ ബിജുവിൽനിന്ന് മൊഴി എടുക്കാൻ സാധിച്ചില്ല. അതേസമയം, ഞായറാഴ്ച പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രനും പെരിങ്ങോം സി.ഐ. പി. സുഭാഷും വിരലടയാളവിദഗ്ധരും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും ആലക്കാട്ടെ ബിജുവിന്റെ വീട്ടിലും പരിസരത്തും പരിശോധന നടത്തി. പരിശോധനയിൽ രക്തക്കറയും നാടൻബോംബിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post