ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ ഇറങ്ങി; 43ാം മിനിറ്റിൽ യാത്രക്കാരിയെ ഞെട്ടിച്ച് പണം കൈമാറി കെഎസ്ആർടിസി

കൊല്ലം: ബസിൽനിന്ന് ടിക്കറ്റ് എടുത്തതിന്റെ ബാക്കി പണം വാങ്ങാതെ സ്റ്റോപ്പിൽ ഇറങ്ങിയ യാത്രക്കാരിയെ ഞെട്ടിച്ച് കെഎസ്ആർടിസിയുടെ ഇടപെടൽ. യുവതി ഇറങ്ങി കൃത്യം 43-ാം മിനിട്ടിൽ യാത്രക്കാരിയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറിയാണ് കെഎസ്ആർടിസി അമ്പരപ്പിച്ചത്. ബാക്കി നൽകേണ്ട 300 രൂപയാണ് കെഎസ്ആർടിസി അധികൃതർ കൈമാറിയത്.

also read- അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് വേണ്ടി എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്ത് മമ്മൂട്ടി; കുടുംബത്തിന് ആശ്വാസം

കഴിഞ്ഞ ദിവസം വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് സൂപ്പർ ഫാസ്റ്റ് ബസിൽ യാത്ര ചെയ്ത തൃശൂർ സ്വദേശിനിയായ ടി ജി ലസിത എന്ന ഗവേഷക വിദ്യാർത്ഥിനിയ്ക്കാണ് വ്യത്യസ്തമായ അനുഭവമുണ്ടയാത്. സോഷ്യൽമീഡിയയിലെ കെഎസ്ആർടിസി ഫാൻ ഗ്രൂപ്പ് അംഗങ്ങൾ കൂടി കൈകോർത്തതോടെയാണ് ബാക്കി വാങ്ങാൻ മറന്ന യാത്രക്കാരിക്ക് ഉടനടി പണം കൈമാറാൻ സാധിച്ചത്.

കൊല്ലം എസ്എൻ കോളേജിലെ ഗവേഷക വിദ്യാർത്ഥിനിയാണ് ടിജി ലസിത. കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം വൈറ്റിലയിൽനിന്ന് കൊല്ലത്ത് കോളേജിലേക്ക് വരാൻ ലസിത കെഎസ്ആർടിസി ബസിൽ കയറിയത്. ടിക്കറ്റ് എടുക്കാനായി 500 രൂപയാണ് ലസിത കണ്ടക്ടർക്ക് നൽകിയത്. 183 രൂപയുടെ ടിക്കറ്റിനൊപ്പം 17 രൂപ ചില്ലറയായി കണ്ടക്ടർ ലസിതയ്ക്ക് നൽകി. ബാക്കിയുള്ള 300 രൂപ പിന്നീട് നൽകാമെന്ന് പറഞ്ഞ് ടിക്കറ്റിൽ എഴുതി നൽകി.

പിന്നീട് യാത്രയ്ക്കിടെ ഉറങ്ങിപ്പോയ ലസിത, പിന്നീട് ഉണർന്നത് കൊല്ലം കോളേജ് ജങ്ഷനിലെ സ്റ്റോപ്പ് എത്താറായപ്പോഴാണ്. ഇറങ്ങാനുള്ള തിടുക്കത്തിൽ ബാക്കി പണം വാങ്ങാൻ മറന്നുപോയി. കോളേജിൽ എത്തിയപ്പോഴാണ് ടിക്കറ്റിന്റെ ബാക്കി പണം വാങ്ങിയില്ലെന്ന കാര്യം ഓർത്തത്.

also read-സഖാവേ ഇത് തകർത്തു; 70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്നയാൾ മമ്മുക്ക ആണെന്ന എന്റെ ധാരണ തിരുത്തി: ഹരീഷ് പേരടി

ആനവണ്ടിപ്രേമിയായ സുഹൃത്തിനെ വിളിച്ച് ലസിത വിവരം പറഞ്ഞു. ടിക്കറ്റിന്റെ ഫോട്ടോയും അയച്ചുനൽകി. ലസിതയുടെ സുഹൃത്ത് ടിക്കറ്റിന്റെ ഫോട്ടോ സഹിതം, കെഎസ്ആർടിസി പ്രേമികളുടെ വാട്‌സാപ്പ് കൂട്ടായ്മയിലേക്ക് അയച്ചുനൽകി. അവിടെയുണ്ടായിരുന്ന കെഎസ്ആർടിസി ജീവനക്കാരൻ വൈകാതെ തന്നെ ലസിത യാത്ര ചെയ്ത ബസിൽ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടറെ വിളിച്ച് വിവരം പറഞ്ഞു. ഒപ്പം ലസിതയുടെ സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകി. തൊട്ടടുത്ത് മിനിട്ടിൽ തന്നെ ലസിതയ്ക്ക് ബാക്കിയായി ലഭിക്കേണ്ട 300 രൂപ സുഹൃത്തിന്റെ അക്കൌണ്ടിലെത്തി. ഈ പണം ഉടൻ തന്നെ ഗൂഗിൾ പേ വഴി ലസിതയ്ക്ക് കൈമാറുകയും ചെയ്തു.

also read- സ്വകാര്യ സംഭാഷണമല്ല, സംസാരിച്ചത് മകളെ കുറിച്ച്; മഞ്ജു വാര്യരിൽ നിന്നും മൊഴിയെടുത്തതായി സൂചന

ഇതാദ്യമായല്ല, ലസിതയ്ക്ക് കെഎസ്ആർടിസി ജീവനക്കാരിൽനിന്ന് നല്ല അനുഭവമുണ്ടാകുന്നത്. നേരത്തെ വൈറ്റിലയിൽനിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ബസിൽവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ലസിതയ്ക്ക് കെഎസ്ആർടിസി ജീവനക്കാർ വെള്ളവും ഭക്ഷണവും പ്രഥമശുശ്രൂഷയും നൽകി രക്ഷിച്ചിരുന്നു.

Exit mobile version