സഖാവേ ഇത് തകർത്തു; 70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്നയാൾ മമ്മുക്ക ആണെന്ന എന്റെ ധാരണ തിരുത്തി: ഹരീഷ് പേരടി

സോഷ്യൽമീഡിയയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ ചിത്രങ്ങൾ വൈറലായതോടെ അഭിനന്ദനവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. യുഎസിൽ നിന്നും ചികിത്സ കഴിഞ്ഞ് പാന്റ്‌സും ഷർട്ടുമൊക്കെയായി സ്റ്റൈലായി വിമാനത്താവളത്തിൽ നിന്നും പുറത്തുവരുന്ന മുഖ്യമന്ത്രിയുടെ ചിത്രം സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

also read- അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന് വേണ്ടി എല്ലാ നിയമസഹായവും വാഗ്ദാനം ചെയ്ത് മമ്മൂട്ടി; കുടുംബത്തിന് ആശ്വാസം

‘എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല. വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും. ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്‌ക്തിയേറുന്നത്’- ഹരീഷ് പേരടി കുറിച്ചു.

also read- സ്വകാര്യ സംഭാഷണമല്ല, സംസാരിച്ചത് മകളെ കുറിച്ച്; മഞ്ജു വാര്യരിൽ നിന്നും മൊഴിയെടുത്തതായി സൂചന

ദുബായിയിൽ എത്തിയ മുഖ്യമന്ത്രിയും ഭാര്യ കമലയും വിവിധ സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് കേരളത്തിലേക്ക് മടങ്ങുക. ഇരുവരും പുത്തൻ സ്റ്റൈലിൽ എത്തിയത് വലിയ ചർച്ചയാവുകയാണ്.

also read- കാമുകനോടൊപ്പം പോവാനാണ് താൽപര്യമെന്ന് ഒളിച്ചോടിയ ഭാര്യ; പോലീസ് സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ യുവാവ് തൂങ്ങിമരിച്ചു

നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്:

സഖാവേ ഇത് തകർത്തു…70 വയസ്സ് കഴിഞ്ഞവരിൽ എല്ലാ വേഷങ്ങളും ചേരുന്ന ഒരാൾ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങൾ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തിൽ സഖാവിനെക്കാൾ ഒരു അഞ്ച് മാർക്ക് ഞാൻ ടീച്ചർക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാൻ വേഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങൾ മാറ്റുമ്പോൾ തന്നെയാണ് പുതിയ ചിന്തകൾക്കും പ്രസ്‌ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാൾ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങൾ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തിൽ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാൽസലാം????????????

Exit mobile version