കോട്ടയം: ശബരിമല ദര്‍ശനത്തിന് എത്തി പോലീസ് തിരിച്ചിറക്കി ആശുപത്രിയില്‍ അഡ്മിറ്റാക്കിയ കനക ദുര്‍ഗയും ബിന്ദുവും ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ഇരുവരും. ആശുപത്രിയില്‍ നിന്നും പോലീസാണ് ഇരുവരേയും കൊണ്ടുപോയത്.
എവിടെയ്ക്കാണ് മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. ഇരുവരും ശബരിമല ദര്‍ശനത്തിന് സഹായം നല്‍കിയില്ലെന്ന് ആരോപിച്ച്, ആശുപത്രിയില്‍ നിരാഹാര സമരം ആരംഭിച്ചെങ്കിലും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കാമെന്ന സര്‍ക്കാറിന്റെ ഉറപ്പില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ, കനക ദുര്‍ഗയേയും ബിന്ദുവിനേയും പോലീസ് അന്യായമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള യാത്രയില്‍ നിന്നും ബിന്ദുവിനും കനക ദുര്‍ഗക്കും പിന്തിരിയേണ്ടി വന്നിരുന്നു. പിന്നീട് ഇരുവര്‍ക്കും ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് പോലീസ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post