‘ആ വാക്കുകളെ കുറ്റം പറയാനാവില്ല’ ശബരിമലയില്‍ യുവതികള്‍ വരരുതെന്ന പദ്മകുമാറിന്റെ പ്രസ്താവന ശരിവെച്ച് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ പ്രസ്താവന ശരിവെച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുവതികള്‍ കയറരുതെന്ന നിലപാടെടുത്ത ദേവസ്വം പ്രസിഡന്റിനെ കുറ്റം പറയാനാകില്ലെന്ന് അദ്ദേഹം പറയുന്നു.

യുവതീ പ്രവേശത്തിന് പറ്റിയ സാഹചര്യം ഇല്ലെന്ന് ബോര്‍ഡ് നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിട്ടുള്ളതാണ്. യുവതികളെ പ്രവേശിപ്പിക്കുക സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അയപ്പ ജ്യോതിയെ എതിര്‍ക്കില്ല.

അവര്‍ക്കും ജനാധിപത്യപരമായ അവകാശമുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ഭരണഘടനാ ബാധ്യതയുണ്ട്. എന്നാല്‍ നൂറ് ശതമാനം നടക്കണമെന്നില്ല എന്നും കാനം കൂട്ടിച്ചേര്‍ത്തു.

Exit mobile version