കൊച്ചി: ‘ഇതുപോലൊരു അലമ്പ് ഓഫീഷ്യൽ പേജ് കണ്ടിട്ടില്ല, ഡിസൈൻ സെൻസ് ഏഴ് അലയത്ത് പോലും ഇല്ല, ഡിസൈൻ സെൻസ് ഏഴ് അയലത്ത് പോലും ഇല്ല’ ഇത് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിന് വന്ന വിമർശനമാണ്. ആദർശ് മഹീന്ദ്ര എന്ന യുവാവാണ് പോലീസിന്റെ ഔദ്യോഗിക പേജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പോലീസ് ടീം ഡിസൈൻ ചെയ്ത് പങ്കുവെയ്ക്കുന്ന പോസ്റ്ററുകൾക്കെതിരെയാണ് ആദർശിന്റെ വിമർശനം.
ഡിസൈൻ സെൻസ് ഏഴ് അയലത്ത് പോലും ഇല്ല..ടൂൾസിന്റെ പരിചയക്കുറവും നല്ല രീതിയിൽ കാണാനുണ്ട്, ഇതിന്റെ പിന്നിൽ നല്ല അ ക്ലാസ്സ് കേശവൻ മാമന്മാരാണെന്ന് നിസംശയം പറയാം.. ഇതിനൊക്കെ അപ്പ്രൂവൽ കൊടുക്കുന്നത് ആരാണോ എന്തരോ.. അവിടം തൊട്ട് അഴിച് പണിയണം.. എത്ര എത്ര പ്രകൽഭരായ യുവ ഡിസൈനേഴ്സും കോൺടെന്റ് ക്രീയേറ്റേർസും ഉണ്ട് അവരെയൊക്കെ റിക്രൂട്ട് ചയ്തുകൂടായോ എന്നും ആദർശ് ഫേസ്ബുക്കിൽ കുറിച്ചു.
യുവതലമുറയെ കൈയിലെടുക്കാൻ ആണത്രേ ഈ കാട്ടിക്കൂട്ടലുകൾ uff ന്നിട്ട് 70 കളുടെ ചളികളും. കേരള പോലീസ് നല്ല രീതിയിൽ വിമർശിക്കപ്പെടുന്ന ഈ കാലയളവിൽ ഇത് ഒന്നും ഒരു വിഷയമേ അല്ലായിരിക്കാം , എന്നാലും നല്ലൊരു മാറ്റം വാരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുവെന്നും ആദർശ് കൂട്ടിച്ചേർത്തു. നിലവിൽ ഞാൻ കണ്ടതിൽ കൈയ്യടി അർഹിക്കുന്ന സർക്കാർ ഒഫീഷ്യൽ പേജ് മന്ത്രി മുഹമ്മദ് റിയാസ് അവർകളുടേതാണെന്നും, കണ്ട് പഠിക്കണമെന്നും ആദർശ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
പലപ്പോഴും പറയണം എന്ന് വിചാരിച്ച കാര്യം ആണ്..😢
ഇതുപോലൊരു അലമ്പ് ഒഫീഷ്യൽ പേജ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. ഡിസൈൻ സെൻസ് ഏഴ് അയലത്ത് പോലും ഇല്ല..ടൂൾസിന്റെ പരിചയക്കുറവും നല്ല രീതിയിൽ കാണാനുണ്ട്. ഇതിന്റെ പിന്നിൽ നല്ല A ക്ലാസ്സ് കേശവൻ മാമന്മാരാണെന്ന് നിസംശയം പറയാം.. ഇതിനൊക്കെ അപ്പ്രൂവൽ കൊടുക്കുന്നത് ആരാണോ എന്തരോ.. അവിടം തൊട്ട് അഴിച് പണിയണം.. എത്ര എത്ര പ്രകൽഭരായ യുവ ഡിസൈനേഴ്സും കോൺടെന്റ് ക്രീയേറ്റേർസും ഉണ്ട് അവരെയൊക്കെ റിക്രൂട്ട് ചയ്തുകൂടായോ..??? പിന്നെ അവരുടെ പോസ്റ്റിന്റെ താഴെ വന്നു മാമാ ഹായ് തരോ..ഉമ്മ തരോ… എന്നും പറഞ്ഞ് മെഴുകാൻ വേറെ കൊറേ പൊട്ടന്മാര്.. യുവതലമുറയെ കൈയിലെടുക്കാൻ ആണത്രേ ഈ കാട്ടിക്കൂട്ടലുകൾ uff ന്നിട്ട് 70 കളുടെ ചളികളും. കേരള പോലീസ് നല്ല രീതിയിൽ വിമർശിക്കപ്പെടുന്ന ഈ കാലയളവിൽ ഇത് ഒന്നും ഒരു വിഷയമേ അല്ലായിരിക്കാം , എന്നാലും നല്ലൊരു മാറ്റം വാരാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. നിലവിൽ ഞാൻ കണ്ടതിൽ കയ്യടി അർഹിക്കുന്ന സർക്കാർ ഒഫീഷ്യൽ പേജ് ബഹു. മന്ത്രി മുഹമ്മദ് റിയാസ് അവർകളുടേത് ആണ്.. എല്ലാം കിടു 🙌, കണ്ട് പഠിക്ക് സാറുമ്മാരെ…. അല്ലാ ഇതാരോടാ.. 😞 Kerala Police
Discussion about this post