മലപ്പുറം: നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് ഒരു ചക്രമില്ലാതെ. ജീവനക്കാരുടെ ഈ അനാസ്ഥയിൽ കെഎസ്ആർടിസി കടുത്തനടപടി സ്വീകരിച്ചിരിക്കുകയാണ്. സംഭവത്തിൽ 7 ജീവനക്കാർക്ക് സസ്പെൻഷൻ നൽകി. മലപ്പുറം നിലമ്പൂർ ഡിപ്പോയിലെ ജീവനക്കാർക്കെതിരെയാണ് നടപടി.
അതേസമയം, എന്നാൽ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് യൂണിയനുകളും രംഗത്തെത്തി. കഴിഞ്ഞ ഒക്ടോബർ 7ന് നിലമ്പൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസിന്റെ ഇടത് പിൻഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് സർവീസ് ആരംഭിച്ചത്. യാത്രക്കിടെ പതിവില്ലാത്ത ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് ഒരു ചക്രമില്ലെന്ന് ഡ്രൈവറും കണ്ടക്ടറും അറിയുന്നത്. ഇതോടെ മഞ്ചേരിയിൽ യാത്ര അവസാനിപ്പിച്ചു.
also read- മൂന്ന് വർഷത്തിനിപ്പുറവും കണ്ണീര് തോർന്നില്ല; കണ്ണൂരിലെ പോക്സോ കേസിലെ ഇര തൂങ്ങി മരിച്ചു
ഈ ബസിന്റെ ഒരു ചക്രം അഴിച്ചെടുത്ത് മറ്റൊരു സൂപ്പർ ഫാസ്റ്റിൽ ഘടിപ്പിച്ചതാണ് പ്രശ്നമായത്. ഈ വിവരം ലോഗ് ഷീറ്റിൽ രേഖപ്പെടുത്തിയതുമില്ല. സർവീസ് ആരംഭിക്കും മുൻപെ ടയറുകളും ഇന്ധനവും ഡ്രൈവർ പരിശോധിക്കണമെന്ന നിബന്ധനയും ഇവിടെ പാലിക്കപ്പെട്ടില്ല. നിലമ്പൂർ ഡിപ്പോയിലെ മെക്കാനിക്കുകളായ കെപി സുകുമാരൻ, കെ അനൂപ്, കെടി അബ്ദുൽ ഗഫൂർ, ഇ രഞ്ജിത്ത്, കുമാർ, എപി ടിപ്പു മുഹസിൻ, ടയർ ഇൻസ്പെക്ടർ എൻ അബ്ദുൽ അസീസ്, വെഹിക്കിൾ സൂപ്പർവൈസറുടെ ചുമതലയുളള കെ സുബ്രഹ്മണ്യൻ തുടങ്ങിയവരെയാണ് എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് സസ്പെൻൻഡ് ചെയ്തത്.
Discussion about this post