തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാറാണ് ഇന്ന് സോഷ്യല്‍മീഡിയയിലും മറ്റു നിറഞ്ഞു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് നടത്തിയ ചാനല്‍ ചര്‍ച്ചയ്ക്കിടെയുള്ള വാക്കുകളാണ് തരംഗമാകുന്നത്. തനിയ്ക്ക് വിവരം വെച്ചപ്പോഴാണ് ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും ഒപ്പം നിന്ന് പ്രവര്‍ത്തിച്ചതെന്നാണ് സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിനു മറുപടിയെന്നോണം ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്തെത്തിയിരുന്നു.
അപ്പോള്‍ ഇത്രയും കാലം വിവരം ഇല്ലാത്ത ഒരു ഡിജിപിയെ ആയിരുന്നോ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് റഹീം ആരാഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. ട്രോള്‍ ശരങ്ങളും സെന്‍കുമാറിനെതിരെ ഉയരുന്നുണ്ട്. സെന്‍കുമാറിന്റെ മാറ്റങ്ങളെ മുന്‍കൂട്ടി കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകളും വ്യാപകമാവുന്നുണ്ട്. അന്ന് ആ വിമര്‍ശനം ഏറെ വിമര്‍ശാനാത്മകം ആയിരുന്നുവെങ്കിലും ആ വാക്കുകളാണ് ഇന്ന് സത്യമായത്. മുഖ്യമന്ത്രിയുടെ ദീര്‍ഘവീഷണത്തിനാണ് ഇന്ന് ജനം കൈയ്യടിക്കുന്നത്. സെന്‍കുമാര്‍ ആര്‍എസ്എസ് ചായ്‌വ് കാണിക്കുകയാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്.
മുഖ്യമന്ത്രി പറഞ്ഞത്, കടപ്പാട്: ഏഷ്യാനെറ്റ്
ടിപി സെന്‍കുമാറിന് പോലും സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നു എന്നും ഇക്കാര്യത്തില്‍ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാണിച്ച് നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടായിരുന്നു പിണറായി സെന്‍കുമാറിനെതിരെ രംഗത്തെത്തിയത്. ‘സെന്‍കുമാര്‍ പഴയ പിടിയിലില്ല കേട്ടോ കൈവിട്ടു പോയി. ഇപ്പോ ഇങ്ങോട്ടായി പിടുത്തം. അതോര്‍മ്മ വേണം. പഴയ നില തന്നെ സെന്‍കുമാര്‍ സ്വീകരിക്കുകയാണ് എന്ന ധാരണയില്‍ നില്‍ക്കരുത്. ആ നില മാറി. പുതിയ താവളം തേടുകയാണ് ഇപ്പോള്‍. അത് മറക്കണ്ട. അതിന്റെ ഭാഗമായിട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്.
ഈ സംസ്ഥാനത്തിലെ ഡിജിപി സ്ഥാനത്തിരിക്കുന്ന ഒരാളാണ് എന്ന നില വെച്ചല്ല അദ്ദേഹം സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. നിങ്ങളാരെങ്കിലും പറഞ്ഞാല്‍ അത് രാഷ്ട്രീയമായി പറയുന്നതാണെന്ന് കണക്കാക്കാം. അദ്ദേഹം ഒരു ഉദ്യോഗസ്ഥനാണ്. പക്ഷേ നിങ്ങളെക്കാളും കടുത്ത രാഷ്ട്രീയമാണ് അദ്ദേഹം പറയുന്നത്. അത് നിങ്ങള്‍ക്ക് വേണ്ടിയല്ല, നിങ്ങളുടെ കയ്യിലല്ല ഇപ്പോള്‍ അദ്ദേഹം. മറ്റയാളുകളുടെ കൈയ്യിലായി അതോര്‍മ്മ വേണം’. എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. ഈ വാക്കുകളാണ് സമൂഹമാധ്യമങ്ങളും കൈയ്യടക്കിയിട്ടുള്ളത്.
ടിപി സെന്‍കുമാര്‍ പറഞ്ഞത്, കടപ്പാട്: ഏഷ്യാനെറ്റ്
Discussion about this post