വെള്ളറട: വീട്ടമ്മയെ ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്ത് പിടിയിൽ. പൂവാർ പരിണയം സ്വദേശിയായ 29കാരൻ വിഷ്ണുവാണ് പോലീസിന്റെ പിടിയിലായത്. കോട്ടുകോണം പള്ളിവാതുക്കൽ വീട്ടിൽ ഷെറിൻ ഫിലിപ്പിന്റ ഭാര്യ ഗോപിക (29) ആണ് വീടിനുള്ളിൽ ജീവനൊടുക്കിയത്. ഇവർ വിവാഹിതയും 6 വയസ്സുള്ള കുട്ടിയുടെ അമ്മയും കൂടിയാണ്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു ഗോപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയാകും; ദിലീപിന് കുരുക്കാൻ സഹായികളെ തന്നെ ഇറക്കി അന്വേഷണസംഘം
ഗോപികയും വിഷ്ണുവും വർഷങ്ങളായി സുഹൃത്തുക്കളാണ്. അടുത്തിടെ ഗോപികയുമായിട്ടുള്ള ബന്ധം സൂചിപ്പിച്ച് ഭർത്താവിന് വിഷ്ണു വാട്സ്ആപ് സന്ദേശം അയച്ചു. ഈ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് എടുത്ത് വിഷ്ണു ഗോപികയ്ക്കും അയച്ചുകൊടുത്തു. ഇതാണ് ഇവരെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
താൻ മരിക്കാൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചിരുന്നു. തുടർന്ന് വിഷ്ണു ഗോപികയുടെ വീട്ടിലെത്തി. പൂട്ടിയിരുന്ന വീടിന്റെ ജനൽചില്ല് തകർത്തപ്പോഴാണ് ദേവികയെ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ഉടനടി സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോറിക്ഷവിളിച്ച് ഡ്രൈവറുടെ സഹായത്തോടെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച വിഷ്ണു ശ്രമിച്ചുവെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടമ്മയുടെയും പിടിയിലായ ആൺ സുഹൃത്ത് വിഷ്ണുവിൻറെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഇതിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post