കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയെ പരോക്ഷമായി വിമര്‍ശിച്ച് കവിതയെഴുതിയ ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം.
‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്ന കവിത ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അദ്ദേഹം കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമര്‍ശനം.
കവിതയിലെ വരികളില്‍ പറയുന്ന ആക്ഷേപങ്ങളില്‍ ഒരെണ്ണത്തിനെങ്കിലും നിങ്ങളുടെ കയ്യില്‍ എന്തേലും തെളിവുണ്ടോ എന്നുള്‍പ്പടെയാണ് കമന്റുകള്‍. പരിസ്ഥിതി കവിതകള്‍ ഫ്യൂഡലിസത്തിന്റ ഏമ്പക്കങ്ങളാണ് എന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നും ഇടത് വിരോധമാണ് കവിതയ്ക്ക് പിന്നിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, വിമര്‍ശനങ്ങള്‍ക്ക് മറ്റൊരു നാലുവരി കവിതയിലൂടെ മറുപടിയും റഫീഖ് അഹമ്മദ് നല്‍കുന്നുണ്ട്. തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്നമുനയുള്ള ചോദ്യങ്ങളറിയാത്തകൂട്ടരേകുരു പൊട്ടി നില്‍ക്കുന്ന നിങ്ങളോടുള്ളതുകരുണ മാത്രം, വെറുപ്പില്ലൊരശേഷവും. എന്നാണ് പിന്നീട് റഫീഖ് അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
Discussion about this post