കണ്ണൂര്‍: ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഭര്തൃസഹോദരന്മാര്ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍ കേളകത്താണ് സംഭവം. പേടിമൂലം ഏറെക്കാലമായി പീഡന വിവരം യുവതി രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു.അതേസമയം തനിക്ക് നേരിട്ട അനുഭവം മകള്‍ക്ക് നേരെയും തുടര്‍ന്നതോടെ യുവതി ഭര്‍തൃവീട്ടില്‍ നിന്നും സഹോദരന്റെ വീട്ടിലേക്ക് താമസം മാറി.
തുടര്‍ന്ന് ചൈല്‍ഡ് ലൈനിനെ വിവരം അറിയിക്കുകയായിരുന്നു. ശേഷം വിവരം പൊലീസിലെത്തി. ഭര്‍തൃ സഹോദരന്മാര്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവില്‍പ്പോയ ഇവരെ തിരയുകയാണ് പോലീസ്.കൂടാതെ പീഡനത്തില്‍ കൂടുതലാളുകള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.
Discussion about this post