കൊച്ചി: മീ ടൂ ക്യാപെയിന്‍ വീണ്ടും കേരളക്കരയെ ഞെട്ടിക്കുന്നു. ബിനാലെ കലാകാരനായ റിയാസ് കോമുവിനെതിരെ ചിത്രകാരി പീഡനാരോപണം ഉന്നയിച്ചു. ഫോര്‍ട്ടു കൊച്ചിയില്‍ ബിനാലെ നടക്കുന്ന സമയത്ത് ശില്‍പ്പി ഹോട്ടല്‍ മുറിയില്‍ കയറി ആക്രമിച്ചു എന്നാണ് വെളിപ്പെടുത്തല്‍.
കലാമേഖലയില്‍ നിന്നുള്ള ലൈംഗിക അക്രമികളെ തുറന്നു കാട്ടാന്‍ ആരംഭിച്ച ഇന്‍സ്റ്റാഗ്രാം പേജില്‍ പേര് വെളിപ്പെടുത്താത്ത ചിത്രകലാ വിദ്യാര്‍ത്ഥിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
ഒട്ടേറെ സ്ത്രീകള്‍ കലാപ്രവര്‍ത്തകരായും വൊളന്റിയേഴ്‌സായും പങ്കെടുക്കുന്ന ബിനാലെയില്‍ ഇത്തവണ സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഇന്റേണല്‍ കംപ്ലേന്റ് കമ്മറ്റി നിലവിലുണ്ടാകണം എന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
ചിത്രകാരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ഞാനൊരു വിദ്യാര്‍ത്ഥിനിയാണ്. രണ്ടു വര്‍ഷം മുന്‍പ് ഞാന്‍ മുംബൈയില്‍ വച്ചാണ് ശില്‍പിയും ബിനാലെ കലാകാരനുമായ റിയാസ് കോമുവിനെ കാണുന്നത്. അന്ന് ബിനാലെ കാണുവാന്‍ വരണമെന്ന് പറഞ്ഞിരുന്നു.
ബിനാലെക്ക് കൊച്ചിയിലെത്തിയപ്പോള്‍ എന്നെ സ്റ്റുഡിയോയിലേയ്ക്ക് ക്ഷണിച്ചു. അവിടെ വച്ച് തുടയിലും കയ്യിലും പിടിച്ചു. ഇവിടെ എന്തിനാണ് വന്നതെന്ന് ചോദിച്ചു. ജോലിയുടെ ആവശ്യത്തിനാണ് എന്ന് പറയുമ്പോഴും എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല.
ഞാന്‍ ആവശ്യപ്പെടാതെ എന്നോടൊപ്പം തിരിച്ച് റൂമിലേക്ക് വന്ന അയാള്‍ റൂമില്‍ കയറിയപ്പോള്‍ ബലമായി ഉമ്മ വക്കുകയും ആക്രമിക്കുകയും ചെയ്തു.
പിന്നെയും പല തവണ അയാള്‍ എന്നോട് മോശമായി പെരുമാറി.
Discussion about this post