സ്വത്ത് കൈക്കലാക്കാനായി അമ്മയെ ഉപദ്രവിച്ചു; ഭാര്യയേയും മകനേയും ഇറക്കിവിട്ടു;കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തിയുടെ മകന് എതിരെ യുവതിയുടെ ഗുരുതര ആരോപണം

കൊടുങ്ങല്ലൂർ: സ്വത്ത് കൈക്കലാക്കാനായി യുവതിയേയും മക്കളേയും ഭർത്താവ് വീട്ടിൽ നിന്നും ഇറക്കി വിട്ടതായി പരാതി. കൊടുങ്ങല്ലൂർ ക്ഷേത്ര മേൽശാന്തി പരമേശ്വർ ഉണ്ണിയാരുടെ മകൻ ശ്രീജേഷിനെതിരെയാണ് ഭാര്യ സവിത സോഷ്യൽമീഡിയയിലൂടെ ആരോപണം ഉയർത്തിയത്.

സവിതയും മകനും അമ്മയും ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ താമസിച്ചു വരികെയാണ് ഇവരെ യുവാവ് പുറത്താക്കിയത്. മൊബൈൽ ക്യാമറയിൽ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Also Read- സ്ത്രീധന ആരോപണം വന്നാൽ വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്നു എന്ന് അടിച്ചിറക്കാമെന്ന് കിരൺ; റെക്കോർഡ് ആകാതിരിക്കാൻ സ്ത്രീധനക്കാര്യം വാട്‌സ്ആപ്പിൽ സംസാരിച്ചു; അമ്മയുടെ മൊഴി

ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും സ്വത്ത് കൈക്കലാക്കാനാണ് ഭർത്താവ് ഇതെല്ലാം ചെയ്യുന്നതെന്നും സവിത പറയുന്നു.

also read-അമ്പലവയലിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ

അമ്മയെ ദേഹോപദ്രവം ചെയ്തെന്നും കേസുമായി മുന്നോട്ട് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും സവിത പറയുന്നുണ്ട്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസിന്റെ പിന്നിൽ പോയി ഉണ്ടായിരുന്ന സ്വകാര്യ ജോലിയും നഷടപ്പെട്ടുവെന്നും താൻ ഇപ്പോൾ വല്ലാത്ത മാനസികാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ പറയുന്നു.

Exit mobile version