മിയാമി: വിമാനത്തിന് ഉള്ളിൽ മാസ്‌ക് ധരിക്കില്ലെന്ന് വാശിപിടിച്ച യാത്രക്കാരനെ തിരിച്ചിറക്കാനായി പറന്നുപൊങ്ങിയ വിമാനം തിരികെ പറന്നു. വിമാനത്തിൽ മാസ്‌ക് ധരിക്കാൻ യാത്രക്കാരൻ വിസമ്മതിച്ചതോടെയാണ് യാത്ര അവസാനിപ്പിച്ച് യുഎസ് വിമാനം തിരിച്ച് പോയത്.
also read-യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു
മിയാമിയിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് വിചിത്രമായ സംഭവം നടന്നത്. കോവിഡ് പ്രോട്ടോക്കോൾ യുഎസിൽ കർശനമായതിനാൽ വിമാനത്തിനകത്തും മാസ്‌ക് ധരിക്കേണ്ടത് നിർബന്ധിതമാണ്. എന്നാൽ വിമാനജീവനക്കാർ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടും യാത്രക്കാരിൽ ഒരാൾ ഇതിന് തയാറായില്ല.
തുടർന്ന് അമേരിക്കൻ ജെറ്റ്‌ലൈനർ ബോയിങ് 777 വിമാനം 129 യാത്രക്കാരുൾപ്പെടെ 143 അംഗങ്ങളുമായി തിരികെ പോയി. വിമാനം തിരിച്ചു പറന്നിട്ടും മാസ്‌ക് ധരിക്കാൻ തയാറാകാതിരുന്ന യാത്രക്കാരനെ തേടി പോലീസും വിമാനത്താവളത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു.
also read-അമ്പലവയലിൽ ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി മരിച്ചു; മകൾ ഗുരുതരാവസ്ഥയിൽ
തുടരന്വേഷണത്തിന്റെ ഭാഗമായി ഇയാളെ എയർലൈനിൽ യാത്ര ചെയ്യുന്നത് വിലക്കിയതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. യുഎസ് ആഭ്യന്തര വിമാനങ്ങളിൽ മാസ്‌ക് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ സീറോ ടോളറൻസ് നയം നടപ്പാക്കുമെന്നാണ് മുമ്പ് തന്നെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നത്.