‘മുസ്ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു’ ഇത്രയും ഉള്ളതുകൊണ്ട് കൊച്ചിയിൽ ഫ്‌ളാറ്റ് ഇല്ല; ദുരനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്

Director Ratheena Shershad | Bignewslive

കൊച്ചി: മുസ്ലിമാണെന്ന കാര്യത്താൽ തനിക്ക് ഫ്‌ളാറ്റ് വാടകയ്ക്ക് തരാത്തതിന്റെ അനുഭവം പങ്കുവെച്ച് സംവിധായിക റത്തീന ഷെർഷാദ്. മമ്മൂട്ടിയുടെ പുതിയ ചിത്രം പുഴുവിന്റെ സംവിധായികയാണ് റത്തീന. ഫേസ്ബുക്കിലൂടെയാണ് റത്തീന തന്റെ ദുരനുഭവം പങ്കുവെച്ചത്.

മുസ്‌ലിം വിഭാഗം, ഭർത്താവ് കൂടെയില്ല, സിനിമയിൽ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാൽ കൊച്ചിയിൽ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്ന് അവർ പറയുന്നത്. ‘റത്തീന പറയുമ്പോ? മുസ്‌ലിം അല്ലല്ലോ ല്ലേ? യെസ് ആണ്. ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!

വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാന നിയന്ത്രണം; സ്‌കൂളുകൾ ഭാഗികമായി ഓൺലൈൻ, രാത്രികാല കർഫ്യൂ ഇല്ല

കൊച്ചിയിൽ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുമ്പും ഇത് അനുഭവിച്ചിട്ടുള്ളതാണ്. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത് ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കുമെന്ന് അവർ കുറിച്ചു. ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും, നടി രേവതി ആശ കേളുണ്ണി ഉൾപ്പെടെയുള്ള പ്രശസ്ത സംവിധായകരോടൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചയാളാണ് റത്തീന.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

“റത്തീന ന്ന് പറയുമ്പോ??”
“പറയുമ്പോ? ”
മുസ്ലിം അല്ലല്ലോ ല്ലേ?? ”
“യെസ് ആണ്…’
” ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!”
കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല. ഇത്തവണ പുതുമ തോന്നിയത്
ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!
പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ്
ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി
സിനിമായോ, നോ നെവർ
അപ്പോപിന്നെ മേൽ പറഞ്ഞ
എല്ലാം കൃത്യമായി തികഞ്ഞ എനിക്കോ?! ..
“ബാ.. പോവാം ….”

Not All Men ന്ന് പറയുന്ന പോലെ Not all landlords എന്ന് പറഞ്ഞു നമ്മക്ക് ആശ്വസിക്കാം…

Exit mobile version