ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിലേക്കായി കേരളം സമർപ്പിച്ച നിശ്ചലദൃശ്യം കേന്ദ്രം തള്ളിക്കളഞ്ഞ സംഭവം വിവാദമാകുന്നതിനിടെ വിശദീകരണവുമായി സർക്കാർ രംഗത്ത്. നിശ്ചലദൃശ്യ വിവാദത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് മറുപടി നൽകിയിരിക്കുകയാണ്.
ഡിസൈനിലെ അപാകത കാരണമാണ് നിശ്ചല ദ്യശ്യം തള്ളിയതെന്നാണ് വിശദീകരണം. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തയില്ലായിരുന്നു. മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണ് ആദ്യം നല്കിയത്. പിന്നീട് ആദി ശങ്കരാചാര്യരുടെയും ശ്രീനാരായണ ഗുരുവിന്റെയും പ്രതിമ ഉൾപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ സന്ദേശം എന്തെന്ന് വിശദീകരിക്കാനായില്ലെന്നും കേന്ദ്രം പറയുന്നു.
നിശ്ചലദൃശ്യത്തിന് രാജ്പഥിന് അനുയോജ്യമായ നിറമായിരുന്നില്ലെന്നും നിശ്ചല ദ്യശ്യം തള്ളിയതിൽ രാഷ്ട്രീയമില്ലെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.